കടവൂരിന് കരുത്തായത് കരുണാകരൻ
text_fieldsകൊല്ലം: കോൺഗ്രസുകാരുടെ മാത്രമല്ല, അടുത്തറിയാവുന്ന എല്ലാവർക്കും കടവൂർ ശിവദാസ ൻ അവരുടെ സ്വന്തം ശിവദാസൻ വക്കീൽ ആയിരുന്നു. കോൺഗ്രസിലാകെട്ട, അദ്ദേഹം ഇടതുചിന്താ ഗതിക്കാരനും. രാഷ്ട്രീയത്തിലെ ബാലപാഠങ്ങൾ ഇടതു കൂടാരത്തിലായിരുന്നതാകാം അതിനി ടയാക്കിയത്. ആർ.എസ്.പിയുടെ അമരക്കാരനായിരുന്ന എൻ. ശ്രീകണ്ഠൻ നായരാണ് രാഷ്ട്രീ യത്തിൽ കടവൂരിെൻറ ഗുരു. ശ്രീകണ്ഠൻ നായർ കൈപിടിച്ചുയർത്തിയെങ്കിലും കാലക്രമത്തിൽ കോൺഗ്രസിലെത്തിയ കടവൂരിനെ പ്രോത്സാഹിപ്പിച്ച് കരുത്ത് പകർന്നത് ‘ലീഡർ’ കെ. കരുണാകരനായിരുന്നു.
മികച്ച അഭിഭാഷകനും തൊഴിലാളി നേതാവുമെന്ന നിലയിൽ സജീവമായിരുന്ന കടവൂർ 1980ൽ കൊല്ലം മണ്ഡലത്തിൽനിന്നാണ് ആർ.എസ്.പി സ്ഥാനാർഥിയായി മത്സരിച്ച് ആദ്യം നിയമസഭയിെലത്തിയത്. കോൺഗ്രസിലെ കരുത്തനായ സി.വി. പത്മരാജെന കീഴടക്കിയായിരുന്നു ആദ്യവിജയം. ആർ.എസ്.പിയിലെ അന്തശ്ഛിദ്രങ്ങളെ തുടർന്ന് രാഷ്ട്രീയഗുരു ശ്രീകണ്ഠൻ നായർക്കൊപ്പം ആർ.എസ്.പി-എസ് വിഭാഗത്തിെൻറ ഭാഗമായി മാറി. 1982ൽ കൊല്ലം മണ്ഡലത്തിൽ കടവൂർ വീണ്ടും ജനവിധി തേടിയപ്പോൾ എതിരാളിയായി വന്നത് ആർ.എസ്.പിയിലെ പഴയ സഹപ്രവർത്തകൻ എസ്.ത്യാഗരാജനായിരുന്നു. അപ്പോഴും വിജയം കടവൂരിനൊപ്പമായിരുന്നു. ആർ.എസ്.പി-എസ് സ്ഥാനാർഥിയായി വീണ്ടും കൊല്ലത്ത് മത്സരിക്കാനെത്തിയ അദ്ദേഹത്തിന് പഴയ നേതാവായ ടി.കെ. ദിവാകരെൻറ മകൻ ആർ.എസ്.പിയിലെ ബാബു ദിവാകരന് മുന്നിൽ അടിതെറ്റി. ഇൗ തോൽവിയോടെ ആർ.എസ്.പി ബന്ധം പൂർണമായും ഉപേക്ഷിച്ച് കടവൂർ കോൺഗ്രസിലെത്തി.
കോൺഗ്രസിൽ കെ. കരുണാകരെൻറ വിശ്വസ്തനായ അദ്ദേഹത്തിന് പാർട്ടിയിൽ നേതൃനിരയിൽ ഇടവും ലഭിച്ചു.1991ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി കൊല്ലം മണ്ഡലത്തിൽനിന്ന് വീണ്ടും ജനവിധി തേടിയപ്പോൾ ആർ.എസ്.പിയിലെ ബാബുദിവാകരനെ തോൽപിച്ച് മധുരമായി പകരംവീട്ടി. 1996ൽ വീണ്ടും കൊല്ലം സീറ്റിൽ കടവൂർ മത്സരിച്ചപ്പോൾ ഒരിക്കൽ കൂടി വിജയം ബാബു ദിവാകരനൊപ്പമായി. 2001ൽ കുണ്ടറ മണ്ഡലത്തിലേക്ക് കളംമാറ്റി നിയമസഭയിലേക്ക് മത്സരിച്ച കടവൂരിന് മുന്നിൽ അടിതെറ്റിയത് ഇപ്പോഴെത്ത മന്ത്രി സി.പി.എമ്മിലെ മേഴ്സിക്കുട്ടിയമ്മക്കായിരുന്നു. 2006ൽ വീണ്ടും കുണ്ടറയിൽനിന്ന് ജനവിധി തേടിയ കടവൂർ ശിവദാസന് സി.പി.എമ്മിലെ എം.എ ബേബിക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 2006ലെ തോൽവിയോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് ശിവദാസൻ വക്കീൽ വിടപറഞ്ഞു. എങ്കിലും കോൺഗ്രസിെൻറ സംഘടനാരംഗത്ത് സജീവമായ അദ്ദേഹം കെ.പി.സി.സി ജനറൽ സെക്രട്ടറി, എ.െഎ.സി.സി അംഗം, കെ.പി.സി.സി നിർവാഹക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
2006 ഡിസംബറിൽ ഡി.സി.സി പ്രസിഡൻറായി നിയോഗിക്കപ്പെട്ടു. 2011 വരെ ഇൗ സ്ഥാനത്ത് തുടർന്നു. കോൺഗ്രസിൽ കടുത്ത െഎ ഗ്രൂപ്പുകാരനും കരുണാകരെൻറ വലംകൈയുമായിരുന്നെങ്കിലും 2005ൽ കരുണാകരൻ പാർട്ടി വിട്ടപ്പോൾ ഒപ്പംചേരാൻ കടവൂർ തയാറായില്ല. എന്നാൽ, കരുണാകരനുമായുള്ള അടുപ്പം മറച്ചുവെച്ചതുമില്ല. പാർട്ടിയിൽ ഗ്രൂപ് പോര് മൂർച്ഛിച്ചിരുന്നപ്പോഴെല്ലാം ‘െഎ’ പക്ഷത്തിനുവേണ്ടി ശക്തമായി വാദിച്ചിരുന്ന അദ്ദേഹം എതിർഗ്രൂപ്പുകാരെ ‘മറ്റേ പാർട്ടിക്കാർ’ എന്നാണ് രഹസ്യമായി വിശേഷിപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.