തേങ്ങ എടുക്കാനെത്തിയ വയോധിക കടന്നൽ കുത്തേറ്റു മരിച്ചു
text_fieldsതൃക്കരിപ്പൂർ: തേങ്ങ എടുക്കാനെത്തിയ വയോധിക കടന്നൽ കുത്തേറ്റ് മരിച്ചു. കൈക്കോട്ടുകടവിൽ പരേതനായ കുഞ്ഞി മൊയ്‌തീൻ ഹാജിയുടെ ഭാര്യ ഖദീജ(70) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വയലോടി കടവിലെ തെങ്ങിൻ തോപ്പിലാണ് സംഭവം. മകൾക്കും കൊച്ചുമക്കൾക്കും ഒപ്പം പറമ്പിൽ വളം ഇടാനും തേങ്ങ ഇടീക്കാനുമായി എത്തിയതായിരുന്നു. പൊടുന്നനെയാണ് കടന്നൽക്കൂട്ടം ആക്രമിച്ചത്.
ഭൂതപ്പാനി എന്നറിയപ്പെടുന്ന കൂടുകളുണ്ടാക്കുന്ന കടന്നലുകളാണ് കൂട്ടത്തോടെ ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന മകൾ മൈമൂനക്കും മരുമക്കളായ മശ്ഹൂർ, തഹ്സീർ എന്നിവർക്കും കുത്തേറ്റുവെങ്കിലും ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി. ഖദീജക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. ഗുരുതര പരിക്കേറ്റ ഖദീജയെ ഉടൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒപ്പമുണ്ടായിരുന്നവർ അപകടനില തരണം ചെയ്തിട്ടുണ്ട്. പരേതരായ മുഹമ്മദ് കുഞ്ഞി, നഫീസ ദമ്പതികളുടെ മകളാണ്. മക്കൾ:അ ഷ്‌റഫ് (ബംഗളൂരു), മൈമൂന, സുഹറ, താഹിറ, ബുഷ്‌റ. മരുമക്കൾ: അബൂബക്കർ(ചെന്നൈ), അബ്ദുൽ നാസർ(ബീരിച്ചേരി), കാസിം (തൃക്കരിപ്പൂർ), യൂനുസ് (പള്ളിക്കര), ഷമീമ (ഉടുമ്പുന്തല). ഖബറടക്കം ഉടുമ്പുന്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.