അടുത്ത കേന്ദ്ര മന്ത്രിസഭയിൽ ലീഗുമുണ്ടാവും –ഖാദർ മൊയ്തീൻ
text_fieldsഅജയ്യ ഭാരതമല്ല ദുർബല ഭാരതമാണ് നാലര വർഷംകൊണ്ട് മോദി സൃഷ്ടിച്ചത്. നോട്ട് നിരോധനത്തിെൻറയും വിലക്കയറ്റത്തിെൻറയും ദുരിതമെത്താത്ത ഒരു വീടും രാജ്യത്തില്ല. രൂപയുടെ തകർച്ച പറഞ്ഞ് യു.പി.എയെ വിമർശിച്ചവർ അധികാരത്തിലെത്തിയപ്പോൾ സ്ഥിതിഗതികൾ വഷളായി. പട്ടേൽ പ്രതിമക്ക് 6000 കോടി രൂപ ചെലവഴിച്ചപ്പോൾ പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തെ അവഗണിക്കുന്നതാണ് കണ്ടത്. ഇനി ജയിക്കാൻ ജനങ്ങൾ ബി.ജെ.പിയെ അനുവദിക്കില്ല.
കേരളത്തിലെ പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കന്യാസ്ത്രീ, പി.കെ. ശശി വിഷയങ്ങളിൽ നിഷ്പക്ഷ അന്വേഷണം വേണം. കൂടുതൽ കാര്യങ്ങൾ യു.ഡി.എഫിൽ പറയും. മനസ്സില്ലാ മനസ്സോടെയാണ് ചൊവ്വാഴ്ചത്തെ ഹർത്താൽ പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ രണ്ടഭിപ്രായമുണ്ടായത് സ്വാഭാവികമാണെന്നും വിഷയത്തിെൻറ ഗൗരവം കണക്കിലെടുത്ത് ജനം സഹകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയദുരിതാശ്വാസത്തിന് ലഭിക്കുന്ന ഫണ്ട് സർക്കാർ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും വ്യക്തമാക്കി.
പ്രളയ ദുരിതാശ്വാസം: ലീഗ് തമിഴ്നാട് ഘടകം ധനസഹായം കൈമാറി
മലപ്പുറം: പ്രളയ ബാധിത പ്രദേശ1ങ്ങളിൽ മുസ്ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റി നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് തമിഴ്നാട് ഘടകം ധനഹായം കൈമാറി. 55 ലക്ഷം രൂപയുടെ ചെക്കാണ് മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറ് പ്രഫ. കെ.എം. ഖാദർ മൊയ്തീന് പാണക്കാട്ട് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് നൽകിയത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിമിഴ്നാട് ജനതയുടെ മുഴുവന്‍ പിന്തുണയുമുണ്ടാവുമെന്ന് ഖാദര്‍ മൊയ്തീന് പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.പി. അബ്ദുസമദ് സമദാനി, നാലകത്ത് സൂപ്പി, തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം. മുഹമ്മദ് അബൂബക്കര്‍ എം.എൽ.എ, ട്രഷറര്‍ എം.എസ്.എ. ഷാജഹാൻ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈർ, എന്‍.എ. കരീം, എസ്.എച്ച്. മുഹമ്മദ് അര്‍ഷാദ്, കെ.എം. നിസാമുദ്ദീൻ, എസ്.എ. മുഹമ്മദ് ഇബ്രാഹിം മക്കി, കുഞ്ഞുമോന് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.