കോൺവെന്റിലെ കുട്ടികളെ പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴി, മദ്യം നൽകി പീഡനം; അറസ്റ്റിലേക്ക് വഴി തെളിച്ചത് റോഡരികിൽ കണ്ട ബൈക്ക്
text_fieldsകഴക്കൂട്ടം: കോൺവെന്റിൽ കയറി പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റിലേക്ക് വഴിതെളിച്ചത് റോഡരികിൽ കണ്ട ബൈക്ക്. ബുധനാഴ്ച രാത്രി സംശയകരമായി കണ്ട ബൈക്കിനെ കേന്ദ്രീകരിച്ച് കഠിനംകുളം പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് കോൺവെന്റിന്റെ മതിൽ ചാടി പ്രതികൾ പൊലീസിനു മുന്നിലെത്തിയത്. വലിയതുറ ഫിഷർമെൻ കോളനി സ്വദേശി മേഴ്സൺ (23), മുട്ടത്തറ ബംഗ്ലാദേശ് കോളനി സ്വദേശി രഞ്ജിത് (26), വലിയതുറ സ്വദേശി അരുൺ (21), ഡാനിയൽ (20) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തത്.
സമൂഹ മാധ്യമത്തിലൂടെയാണ് പെൺകുട്ടികളെ പ്രതികൾ പരിചയപ്പെടുന്നത്. രാത്രിയിൽ കോൺവെന്റിലെ സുരക്ഷാ ജീവനക്കാരന്റെ കണ്ണുവെട്ടിച്ചാണ് ഇവർ കോൺവന്റെിൽ മതിൽ ചാടിക്കടന്നത്. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചതായി ചോദ്യം ചെയ്യലിൽ ഇവർ പൊലീസിനോട് സമ്മതിച്ചു.
ആദ്യം മോഷ്ടാക്കൾ എന്ന് സംശയിച്ചാണ് പൊലിസ് ഇവരെ പിടികൂടിയത്. പിന്നീട് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പോലീസിനോട് വെളിപ്പെടുത്തിയത്. കോൺവെന്റിൽ നിന്ന് പഠിക്കുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ രാത്രി മതിൽ ചാടി അകത്ത് കടന്നതിന് ശേഷം ബലംപ്രയോഗിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നുവത്രെ.
പ്രതികളുടെ മൊഴിയെ തുടർന്ന് കോൺവെന്റിൽ എത്തിയ കഠിനംകുളം പൊലീസ്, പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ നിയമപ്രകാരമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെല്ലാം മത്സ്യ തൊഴിലാളികളാണ്. മൂന്നു മാസം മുൻപാണ് ഈ പെൺകുട്ടികൾ ഇവിടെയെത്തിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.