തലശ്ശേരി പൊന്ന്യത്തെ ബോംബ് സ്ഫോടനം: ഒരാൾ അറസ്റ്റിൽ
text_fieldsതലശ്ശേരി: പൊന്ന്യം ചൂളയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പൊന്ന്യം വെസ്റ്റ് ചേരി പുതിയവീട്ടില്‍ കെ. അശ്വന്തിനെയാണ് (21) ശനിയാഴ്ച തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടനും സംഘവും അറസ്റ്റ് ചെയ്തത്. സി.പി.എം വിമതനായ തലശ്ശേരിയിലെ സി.ഒ.ടി. നസീര്‍ വധശ്രമക്കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ. കായ്യത്ത് റോഡിൽ വെച്ച് സി.ഒ.ടി. നസീറിനെ ബൈക്ക് ഇടിച്ചുവീഴ്ത്തിയത് അശ്വന്തായിരുന്നു. ബോംബ് നിര്‍മാണത്തിലേര്‍പ്പെട്ട സംഘത്തിലുള്ള ആളാണ് അശ്വന്ത് എന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടക വസ്തു നിരോധന നിയമ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇയാെള വിശദമായി േചാദ്യം ചെയ്തുവരുകയാണ്.
വെള്ളിയാഴ്ച ഉച്ചക്ക് പൊന്ന്യം ചൂളയില്‍ ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമുണ്ടായത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ 28ാം പ്രതിയായിരുന്ന സി.പി.എം അഴിയൂര്‍ കല്ലോറ ബ്രാഞ്ച് കമ്മിറ്റി അംഗം രമ്യ നിവാസില്‍ എം. റമീഷ് (32), അഴിയൂരിലെ കെ.ഒ. ഹൗസില്‍ ധീരജ് എന്നിവര്‍ക്ക് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന കതിരൂരിലെ സജിലേഷ് എന്ന സജൂട്ടി (40) കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും ചികിത്സയിലുണ്ട്.
അപകടനില തരണം ചെയ്തതിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയെന്ന് കതിരൂര്‍ സി.ഐ എം. അനില്‍കുമാര്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീഷിെൻറ കൈപ്പത്തികള്‍ അറ്റുപോയി. ശസ്ത്രക്രിയക്ക് വിധേയനായ റമീഷ് അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. ചികിത്സയിലുള്ള ധീരജിന് കണ്ണുകള്‍ക്ക് സാരമായ പരിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.