അന്തരീക്ഷം നേരെയായാൽ നിരോധനാജ്ഞ പിൻവലിക്കും-മന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമലയിൽ അന്തരീക്ഷം നേരെയായാൽ നിലവിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പദ്ധതികളായിരിക്കും നടപ്പാക്കുക. പമ്പക്ക് പകരം നിലക്കൽ അടിസ്ഥാന ക്യാമ്പായി മാറ്റിയിട്ടുണ്ട്. പമ്പയിലെ ശൗചാലയങ്ങൾ അടക്കമുള്ള മുഴുവൻ സൗകര്യങ്ങളും പ്രളയത്തിൽ തകർന്നു. അവിടെ പകരം ടോയ്ലറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെ കോൺക്രീറ്റ് കെട്ടിടങ്ങൾ വേണ്ടതില്ലെന്നാണ് തീരുമാനം.
അവിടെ തകർന്ന കെട്ടിടങ്ങൾക്ക് വേണ്ടത്ര അടിസ്ഥാനമുണ്ടായിരുന്നില്ല. ആർക്കാണ് നിർമാണ ഉത്തരവാദിത്തമെന്നും ഏത് കാലത്താണ് നിർമിച്ചതെന്നും അന്വേഷിക്കേണ്ടതാണ്. രണ്ടടി മാത്രമായിന്നു രാമമൂർത്തി മണ്ഡപത്തിൻറ ഫൗണ്ടേഷനെന്നും അേദ്ദഹം പറഞ്ഞു. പമ്പയിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണൽ നീക്കാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും. വനംവകുപ്പാണ് മാറ്റേണ്ടത്. നിലക്കലിൽ 20,000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി. 9000 പേർക്ക് ഒരേസമയം വിരിവെക്കാൻ സൗകര്യമൊരുക്കി. കുടിവെള്ളവും ശൗചാലയങ്ങളും ഏർപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.