'കഫീൽ ഖാൻ കേരളത്തോട് സംസാരിക്കുന്നു'-ഒാൺലൈൻ മീറ്റ്
text_fieldsയു.പിയിലെ േയാഗി ആദിത്യനാഥ് സർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയ ഡോ: കഫീൽ ഖാൻ മലയാളികളോട് സംസാരിക്കുന്നു. കോവിഡിെൻറ പശ്ചാത്തലത്തിൽ ഒാൺലൈനായാണ് മീറ്റ് നടക്കുന്നത്. ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 07:15നാണ് വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പരിപാടി നടക്കുക.
സൂം, യു ട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ ലൈവായി അദ്ദേഹം സംസാരിക്കും. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന കമ്മിറ്റിയാണ് സംഘാടകർ. പൗരത്വ പ്രക്ഷോഭത്തിനിടെ നടത്തിയ പ്രസംഗത്തിെൻറ പേരിൽ കള്ളക്കേസിൽ കുടുക്കിയ കഫീൽഖാൻ അടുത്തിടെയാണ് ജയിൽമോചിതനായത്.
2020 ജനുവരി 29 മുതൽ അദ്ദേഹം ജയിലിലായിരുന്നു. ഡിസംബർ 12ന് അലിഗഡ് സർവകലാശാലയിൽ നടന്ന പരിപാടിയുടെ പേരിൽ മുംബൈ വിമാനത്താവളത്തിൽനിന്ന് ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) പിടികൂടുകയായിരുന്നു. തുടർന്ന് രാജ്യത്തെ വിവിധ കോടതികൾ അദ്ദേഹത്തിെൻറ കേസ് അനന്തമായി നീട്ടിവയ്ക്കുകയായിരുന്നു. https://youtu.be/BX8YohQAo58 എന്ന ലിങ്കിൽ യു ട്യൂബിലും https://www.facebook.com/solidarityym.kerala/posts/2228532567293152 എന്ന അഡ്രസ്സിൽ ഫേസ്ബുക്കിലും അദ്ദേഹത്തിെൻറ സംഭാഷണം കേൾക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.