'കൂടെ നിന്നതിന് മുസ്ലിം ലീഗിന് നന്ദി'; ഇ.ടിയെ സന്ദർശിച്ച് കഫീൽ ഖാൻ
text_fieldsന്യൂഡൽഹി: യോഗി സർക്കാറിെൻറ ഭരണകൂട വേട്ടക്ക് ഇരയായപ്പോൾ നീതിക്കുവേണ്ടി കൂടെ നിന്നതിന് മുസ്ലിം ലീഗിന് നന്ദി അറിയിക്കാൻ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയെ സന്ദർശിച്ച് ഡോ. കഫീൽ ഖാൻ. തെൻറ പ്രശ്‍നങ്ങൾ ഏറ്റെടുക്കുകയും പാർലമെൻറിൽ അടക്കം ഉന്നയിക്കുകയും ചെയ്ത മുസ്ലിം ലീഗിനെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലെന്ന് കഫീൽ ഖാൻ പറഞ്ഞതായി ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി.
മോചനത്തിനായി ലീഗ് എം.പിമാർ രാഷ്ട്രപതിക്ക് അയച്ച കത്ത് കണ്ടപ്പോൾ താൻ വികാരാധീനനായിപ്പോയെന്നും തിരിച്ചുനൽകാനുള്ളത് പ്രാർഥനകൾ മാത്രമാണെന്നും ലീഗ് ദേശീയ പ്രസിഡൻറ് ഖാദർ മൊയ്‌തീൻ, ഹൈദരലി തങ്ങൾ അടക്കമുള്ളവർക്കുള്ള സ്നേഹസന്ദേശം ഏൽപിച്ച് കഫീൽ ഖാൻ പറഞ്ഞതായി ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി. അദ്ദേഹത്തിെൻറ സന്ദർശനം മുസ്ലിം ലീഗിെൻറ പോരാട്ടങ്ങൾക്ക് കൂടുതൽ ഊർജം നൽകുമെന്ന് ഇ.ടി പറഞ്ഞു.
നേരത്തേ കഫീൽഖാനും കുടുംബവും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയെ സന്ദർശിച്ച് സേവനങ്ങൾക്ക് നന്ദിയർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.