Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാഫിര്‍ പരാമര്‍ശം...

കാഫിര്‍ പരാമര്‍ശം സി.പി.എം നേതാക്കളുടെ അറിവോടെ; പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം -കെ. സുധാകരന്‍

text_fields
bookmark_border
k sudhakaran 9087979
cancel

തിരുവനന്തപുരം: കാഫിര്‍ പോസ്റ്റ് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഇടതുപ്രവര്‍ത്തകരാണ് കാഫിര്‍ പോസ്റ്റ് പ്രചരിപ്പിച്ചതെന്ന് വ്യക്തമായി. സി.പി.എം നേതാക്കള്‍ അറിയാതെ ഇത് നടക്കില്ലെന്നും സുധാകരന്‍ കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'ഞങ്ങളാരും അല്ലല്ലോ പൊലീസിനെ ഭരിക്കുന്നത്. ഇടതുപക്ഷമല്ലേ? ഇടതുപക്ഷ പ്രവര്‍ത്തകരില്‍ നിന്നാണ് ആ പ്രയോഗം വന്നതെന്ന് പൊലീസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നു. പൊലീസിന്റെ അഭിപ്രായം അംഗീകരിക്കണോ, അതോ സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ അഭിപ്രായം അംഗീകരിക്കണമോ? നിലവിലുള്ള സത്യാവസ്ഥ അട്ടിമറിക്കാന്‍ ശ്രമിച്ചത് ആരാണ് എന്നതില്‍ കൂടി അന്വേഷണം നടത്തണം.

നേതാക്കള്‍ അറിയാതെ സാധാരണ ഗതിയില്‍ സി.പി.എം സര്‍ക്കിളില്‍ നിന്ന് ഒരിക്കലും മറ്റൊരു കമന്റ്സ് വരില്ല. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഇതുണ്ടായത്. രേഖപരമായ എല്ലാ തെളിവുകളും പൊലീസിന്റെ പക്കലുണ്ടെന്നും എന്നിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്നും സുധാകരന്‍ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Sudhakarankafir screenshot
News Summary - Kafir reference with knowledge of CPM leaders; Those who are behind should be found -K Sudhakaran
Next Story