Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കാഫിര്‍ സ്ക്രീൻ...

'കാഫിര്‍ സ്ക്രീൻ ഷോട്ട്': കേസെടുക്കാത്തത് സി.പി.എം നേതാക്കളെ സംരക്ഷിക്കാന്‍ -കെ.സുധാകരന്‍

text_fields
bookmark_border
k sudhakaran 9087979
cancel

തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷം പടര്‍ത്തുകയെന്ന ഉദ്ദേശത്തോടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ 'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്' പോസ്റ്റ് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും പൊലീസ് കേസെടുക്കാന്‍ മടിക്കുന്നത് ഈ ഗൂഢാലോചനയില്‍ പങ്കാളികളായ സി.പി.എം നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.

നുണ ബോംബ് സൃഷ്ടിച്ച് മതവര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരെ സംരക്ഷിക്കാന്‍ സി.പി.എമ്മും പൊലീസും ശ്രമിച്ചാല്‍ നാടിന്റെ മതേതരത്വം സംരക്ഷിക്കാന്‍ ഏതറ്റവരെയും പോകാന്‍ കോണ്‍ഗ്രസിന് മടിയില്ല. നാടിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കണമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

ഈ വര്‍ഗീയ പ്രചരണത്തിന്റെ സൃഷ്ടാവ് സി.പി.എമ്മാണെന്ന് തെളിഞ്ഞു. ബി.ജെ.പിയുമായുള്ള രഹസ്യ സഹവാസം സി.പി.എമ്മിനെ വര്‍ഗീയ വിഷം ബാധിച്ച രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റി. തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി നാട്ടില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഹീനമായ നയം പിന്തുടരുന്ന സി.പി.എമ്മിനെ കേരളസമൂഹം ഒറ്റപ്പെടുത്തണം. സി.പി.എമ്മിനുള്ളത് കപട മതേതര മുഖമാണ്. നേതൃത്വത്തെ ബാധിച്ച ആശയപരമായ മൂല്യച്യുതിയും ജീര്‍ണതയും സി.പി.എമ്മിനെ വര്‍ഗീയ കുപ്പത്തൊട്ടിയിലെത്തിച്ചു. സ്വാര്‍ത്ഥ രാഷ്ട്രീയ നേട്ടത്തിനായി നാടിനെ ഭിന്നിപ്പിക്കുന്ന തീവ്രവര്‍ഗീയത പ്രചരിപ്പിച്ച സി.പി.എം കേരളീയ സമൂഹത്തോട് മാപ്പുപറയാന്‍ തയാറാകണം.

ഹൈക്കോടതിയുടെ കര്‍ശന ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് വിവാദത്തില്‍ ഏതെങ്കിലും നിരപരാധികളെ പ്രതികളാക്കി തുടര്‍ന്നുള്ള വര്‍ഗീയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും സി.പി.എമ്മും അവരുടെ പാദസേവകരായ പൊലീസും ഒളിസേവ നടത്തുമായിരുന്നു.

കാഫിര്‍ വിവാദത്തിന് മുമ്പ്, ടി.പി.ചന്ദ്രശേഖരനെ വധിച്ച ശേഷവും മാഷാ അല്ലാഹ് സിറ്റക്കര്‍ പതിച്ച് ഒരു പ്രത്യേക സമുദായത്തെ പ്രതിസ്ഥാനത്ത് കൊണ്ടുവരാന്‍ സി.പി.എം ശ്രമിച്ചത് കേരളം മറന്നിട്ടില്ല. ദേശീയതലത്തില്‍ ബിജെപി അനുവര്‍ത്തിക്കുന്ന വര്‍ഗീയതയാണ് കേരളത്തില്‍ സി.പി.എം നടത്തുന്നത്. സി.പി.എമ്മില്‍ വര്‍ഗീയ സ്വാധീനം വളരുന്നുയെന്നതിന് തെളിവാണ് ലോകസ്ഭ തെരഞ്ഞെടുപ്പില്‍ സി.പി.എം വോട്ടുകള്‍ വ്യാപകമായി ബി.ജെ.പിയിലേക്ക് ചോര്‍ന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMK.Sudhakarankafir screenshot
News Summary - Kafir screen shot: Not filing a case to protect the accused - K. Sudhakaran MP
Next Story