കൈവേലിക്കൽ ബോംബേറ്: ഒമ്പത് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
text_fieldsപാനൂർ: കൈവേലിക്കലിൽ സി.പി.എം പ്രകടനത്തിനുനേരെ ബോംബെറിഞ്ഞ കേസിൽ ഒമ്പത് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൈവേലിക്കലിലെ ചങ്ങരച്ചാംകണ്ടി സി.കെ. ജിനിത്ത്, സവാമീൻറവിട സുരേന്ദ്രൻ, കണ്ണോളിമ്മൽ രഞ്ജിത്ത്, കണ്ണോളിമ്മൽ സപ്നേഷ്, കക്കാടൻറവിട സുരേന്ദ്രൻ, കൂവേെൻറ വളപ്പിൽ ഷാജി, തെക്കേടത്തുംകണ്ടി രാജേഷ്, നുക്കുന്നുമ്മൽ നിഖിൽ, കണ്ണോളിമ്മൽ വിഗീഷ് എന്നിവരെയാണ് സി.ഐ സജീവ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 30 ഒാളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടാണ് കൈവേലിക്കൽ ടൗണിൽ സി.പി.എം പ്രകടനത്തിനുനേരെ അക്രമവും ബോംബേറും നടന്നത്. 12 സി.പി.എം പ്രവർത്തകർക്കും സി.ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കും പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.