Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാക്കനാട്​ പീഡനം:...

കാക്കനാട്​ പീഡനം: മാതാവും കുട്ടികളും നേരിട്ട്​ ഹാജരാകണമെന്ന്​ ഹൈകോടതി

text_fields
bookmark_border
കാക്കനാട്​ പീഡനം: മാതാവും കുട്ടികളും നേരിട്ട്​ ഹാജരാകണമെന്ന്​ ഹൈകോടതി
cancel

കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മാതാവിനോടും കുട്ടികളോടും നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി നിർദേശിച്ചു. പൊലീസിനോട്​ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു. തങ്ങളുടെ അഭിഭാഷകനെ കാണാൻ പൊലിസ് അനുവദിക്കുന്നില്ലന്ന് കുട്ടികളുടെ മാതാവ് കോടതിയിൽ ആരോപിച്ചു. മക്കൾക്ക് മരുന്ന് നൽകാൻ ശ്രമിക്കുന്നന്നും മാതാവ്​ പരാതിപ്പെട്ടു.  കേസിൽ അന്വേഷണം നടക്കട്ടെ എന്നും ഹേബിയസ് ഹരജി തീർപ്പാക്കണമെന്നും എന്നും സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. 

സീറോ മലബാര്‍ സഭയിൽനിന്ന് പുറത്താക്കപ്പെട്ട സെബാസ്​റ്റ്യന്‍ കുണ്ടുകുളം അടക്കമുള്ളവര്‍ കോയമ്പത്തൂരിലെ മധുക്കരയില്‍ നടത്തുന്ന ആശ്രമത്തില്‍ ധ്യാനത്തിന് പോയതാണ് ഭാര്യയും മക്കളുമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നേരത്തേ ഹരജിക്കാരൻ കോടതിയെ സമീപിച്ചത്​. ഹരജിയെ തുടർന്ന്​ പൊലീസ്​ മാതാവിനൊപ്പം കുട്ടികളെ ഹാജരാക്കിയപ്പോഴാണ്​ കാക്കനാട്ടെ സ്വകാര്യ സ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കെ സമുന്നതരായ വ്യക്തികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന വിവരം ഇവർ ഡിവിഷൻ ബെഞ്ച്​ മുമ്പാകെ വെളിപ്പെടുത്തിയത്​. തുടർന്ന്​ ​കോടതിയുടെ നിർദേശ പ്രകാരം എറണാകുളം സെൻ​ട്രൽ പൊലീസ്​ കുട്ടിക​ളുടെ മൊഴിയെടുത്ത്​ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ (പോക്‌സോ) നിയമപ്രകാരം എഫ്​.​െഎ.ആർ ​രജിസ്​റ്ററും ചെയ്​തു. ഇക്കാര്യം കോടതിയെ അറിയിക്കുകയും കേസ്​ കഴിഞ്ഞ വെള്ളിയാഴ്​ചത്തേക്ക്​ മാറ്റുകയുമായിരുന്നു.

2012 മുതല്‍ 2017 ജനുവരി വരെ കാലയളവില്‍ പല ദിവസങ്ങളിലും മയക്കുമരുന്ന്​ കലര്‍ന്ന മിഠായികള്‍ നല്‍കിയശേഷം സ്‌കൂള്‍ വാനില്‍ കയറ്റി പുറത്തുകൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു 16കാരിയുടെ മൊഴി. കുട്ടികളുടെ അമ്മയുടെ ഇഷ്​ട പ്രകാരം ചൊവ്വാഴ്​ച അവരുടെ സ്​നേഹിതക്കൊപ്പം നാലു പേരെയും വിട്ടയച്ച കോടതി കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കാനായി ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്​റ്റിനെ ചുമതലപ്പെടുത്തുകയും ചെയ്​തിരുന്നു.

ധ്യാനകേന്ദ്രം നടത്തിപ്പുകാരനായ സെബാസ്​റ്റ്യന്‍ കുണ്ടുകുളം സമാന്തര ചര്‍ച്ച നടത്തുകയാണെന്ന് വെള്ളിയാഴ്​ച  കേസ് പരിഗണനക്ക് വന്നയുടന്‍ പൊലീസ് കോടതിയെ അറിയിച്ചു. കുട്ടികളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തിയിരിക്കുകയാണെന്നാണ് അന്വേഷണത്തില്‍ മനസ്സിലാക്കാനായത്. കുട്ടികൾ നൽകിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും വീണ്ടും കൗണ്‍സലിങ്​ നട​േത്തണ്ടതുണ്ടെന്നും മനഃശാസ്ത്ര വിദഗ്​ധന്‍ പറഞ്ഞതായും പൊലീസ് വ്യക്​തമാക്കിയിരുന്നു. 

കോയമ്പത്തൂരിലെ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യമാണെന്നും വ്യക്​തമാക്കി. പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്ന് വാക്കാല്‍ നിർദേശിച്ച കോടതി ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ചക്കായി വൈകുന്നേരം വരെ കേസ്​ മാറ്റി. തുടര്‍ന്ന് വൈകുന്നേരം കേസെടുത്തപ്പോഴും ധ്യാനകേന്ദ്രം സംഘത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. എത്ര കുടുംബങ്ങളാണ് അവിടെ ഉള്ളതെന്നും കോടതി ചോദിച്ചു. കുട്ടികളെ മനംമാറ്റി കള്ളമൊഴി നല്‍കിച്ചതാണെങ്കില്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരെ പോക്‌സോ പ്രകാരം നടപടി സ്വീകരിക്കേണ്ടി വരുമെന്ന്​ പൊലീസ്​ അറിയിച്ചു. കഴിഞ്ഞദിവസം കുട്ടികളും മാതാവും താമസിച്ചത് ഇതേ സംഘത്തിൽപ്പെട്ട ആളുകളുടെ വീട്ടിലാണെന്നും അവിടെനിന്ന്​ മാറ്റണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് കുട്ടികളെയും മാതാവിനെയും ചേംബറില്‍ വിളിച്ച്​ സംസാരിച്ച ശേഷം എസ്.എൻ.വി സദനത്തിലേക്ക് മാറ്റാൻ കോടതി നിർദേശിക്കുകയായിരുന്നു​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abusekerala newskakkanadmalayalam news10th student rape
News Summary - Kakanad Sexual Assault: Mother And Daughters Should Present In front of the Court - Kerala News
Next Story