കക്കാടംപൊയിൽ പെൺവാണിഭം: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsകോഴിക്കോട്: കക്കാടംപൊയിൽ റിസോർട്ട് പെൺവാണിഭ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത ഇതര സംസ് ഥാന പെൺകുട്ടിയെ റിസോർട്ടിലെത്തിച്ച് പലർക്കും കാഴ്ചവെക്കുന്നതിന് സഹായിച്ച കൽപറ്റ മടക്കിമല സ്വദേശി തെങ് ങുംതൊടിയിൽ ടി.കെ. ഇല്യാസ് എന്ന റിച്ചുവിനെയാണ് (35) ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.
കേസിൽ ജനുവരി 14ന് അറസ്റ്റിലായ ഇടനിലക്കാരി കർണാടക ചിക്കമംഗളൂരു സ്വദേശി ഫർസാനയെ (33) കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇല്യാസിെൻറ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായത്. കൽപറ്റയിലെ ആളൊഴിഞ്ഞ റിസോർട്ടിൽ മദ്യപിച്ചിരിക്കവെ ചൊവ്വാഴ്ചയാണ് ഇദ്ദേഹം പിടിയിലായത്. പൊലീസ് അന്വേഷിക്കുന്നത് മനസ്സിലാക്കിയ പ്രതി മൊബൈൽ ഫോൺ ഒാഫ് ച െയ്ത് വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഫർസാനയാണ് പെൺകുട്ടിയെ വയനാട്ടിൽ റിസോർട്ട് നടത്തിയിര ുന്ന ഇല്യാസിന് കൈമാറിയത്. ഇദ്ദേഹം കുട്ടിയെ പലർക്കായി കാഴ്ചവെച്ചശേഷം കക്കാടംപൊയിലിലെ റിസോർട്ടിന് കൈമ ാറുകയായിരുന്നു. ബലാത്സംഗം, പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കുറ്റകൃത്യം നടന്ന റിസോർട്ടിലുൾപ്പെടെ തെളിവെടുപ്പിന് കൊണ്ടുപോകുമെന്നും കേസിൽ ഇനിയും ആളുകൾ പിടിയിലാവാനുണ്ടെന്നും അന്വേഷണസംഘ തലവൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസ് പറഞ്ഞു. എസ്.െഎമാരായ ശ്രീനിവാസൻ, മോഹനകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ എം.പി. ശ്യാം, സന്തോഷ് മാമ്പാട്ടിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുെചയ്തത്.
വയനാട്ടിലെ ഒരു സഹകരണസംഘം ജീവനക്കാരി പ്രതിയുടെ സഹായിയായി പ്രവർത്തിച്ചതായും വിവരമുണ്ട്. ജീവനക്കാരി അവരുെട കാറിൽ പെൺകുട്ടികളെ ഇല്യാസ് പറയുന്ന സ്ഥലങ്ങളിൽ എത്തിച്ചുനൽകിയെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി 12നാണ് കേസിനാസ്പദ സംഭവം. നാട്ടുകാർ സംശയമുന്നയിച്ചതോടെ കൂടരഞ്ഞി കക്കാടംപൊയിൽ ഹിൽവ്യൂ റിസോർട്ടിൽ തിരുവമ്പാടി പൊലീസ് പരിശോധന നടത്തിയപ്പോൾ പെൺവാണിഭ സംഘം പിടിയിലാവുകയായിരുന്നു.
റിസോർട്ട് ഉടമ മലപ്പുറം ചീക്കോട് തെക്കുംകോളിൽ മുഹമ്മദ് ബഷീർ (49), വളമംഗലം പൂക്കോട്ടൂർ എണ്ണക്കോട്ട് പറമ്പിൽ മൻസൂർ പാലത്തിങ്കൽ (27), െകാണ്ടോട്ടി തുറക്കൽ നസീമ മൻസിലിൽ നിസാർ എന്ന നിസാർ ബാബു (37) എന്നിവരാണ് അന്ന് അറസ്റ്റിലായത്. പീഡനത്തിനിരയായ കുട്ടിയെ വയനാട്ടിലെ ചില റിസോർട്ടുകളിലടക്കം താമസിപ്പിച്ചതായും വിവരം ലഭിച്ചതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.
ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ
കോഴിക്കോട്: കക്കാടംപൊയിൽ റിസോർട്ട് പെൺവാണിഭക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽപോയി. െകാണ്ടോട്ടി തുറക്കൽ നസീമ മൻസിലിൽ നിസാർ എന്ന നിസാർ ബാബുവാണ് (37) മുങ്ങിയത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിെൻറ പരാതിയിൽ ഇയാൾക്കായി കോടതി വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാവാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ പലർക്കും കാഴ്ചവെച്ചെന്ന േകസിൽ കഴിഞ്ഞ ഫെബ്രുവരി 12നാണ് നിസാർ ബാബുവിനെയും കക്കാടംപൊയിൽ ഹിൽവ്യൂ റിസോർട്ട് ഉടമ മലപ്പുറം ചീക്കോട് തെക്കുംകോളിൽ മുഹമ്മദ് ബഷീർ (49), വളമംഗലം പൂക്കോട്ടൂർ എണ്ണക്കോട്ട് പറമ്പിൽ മൻസൂർ പാലത്തിങ്കൽ (27) എന്നിവരെയും തിരുവമ്പാടി പൊലീസ് അറസ്റ്റുചെയ്തത്.
പരിശോധനയിൽ ഇരയായ പതിനേഴുകാരി ഗർഭിണിയാണെന്ന് െതളിഞ്ഞതോടെ അറസ്റ്റിലായവരുടെ രക്തമുൾപ്പെടെ സാമ്പിളുകൾ പരിശോധക്കെടുക്കുകയും ശാസ്ത്രീയ പരിശോധനയിൽ നിസാർ ബാബുവാണ് ഗർഭത്തിനുത്തരവാദിയെന്ന് െതളിയുകയും ചെയ്തു. ഇതുസംബന്ധിച്ച നിയമനടപടി പുരോഗമിക്കവെയാണ് ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയത്. ഇയാൾ വിദേശത്തേക്ക് കടന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.