കക്കാടംപൊയിൽ ആദിവാസി യുവാവിന്റെ മരണം ആർ.ഡി.ഒ അന്വേഷിക്കും
text_fieldsമലപ്പുറം: കക്കാടംപൊയിലിൽ ആദിവാസി യുവാവ് സുരേഷ് (23) മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. പെരിന്തൽമണ്ണ ആർ.ഡി.ഒക്ക് അന്വേഷണ ചുമതല നൽകി ജില്ലാ കലക്ടറാണ് ഉത്തരവിട്ടത്. ഉടൻ റിപ്പോർട്ട് നൽകാനാണ് ഉത്തരവിൽ നിർദേശിക്കുന്നത്.
ഫാമിൽ ജോലിക്ക് പോയ യുവാവ് അപസ്മാരം വന്ന് മരത്തിൽ നിന്ന് വീണ് മരിച്ചെന്നാണ് സ്ഥലം ഉടമ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ, ശരീരത്തിൽ മുറിവുകളുണ്ടായിരുന്നെന്നും മരണ വിവരം കുടുംബത്തെയും നാട്ടുകാെരയും അറിയിക്കാതെ ഏറെ നേരം മറച്ചുവെച്ചെന്നും നാട്ടുകാർ ആരോപിച്ചു.
മരണത്തിൽ ദുരൂഹതയുെണ്ടന്ന് കാണിച്ച് മനുഷ്യാവകാശ പ്രവർത്തകൻ സാബു അറക്കൽ ജില്ലാ കലക്ടർക്ക് പരാതി നൽകുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
കരിമ്പ ആദിവാസി കോളനിയിൽ രാമൻകുട്ടിയുടെയും ചിന്നുവിന്റെയും മകനാണ് സുരേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.