കൂലിത്തർക്കം; യാത്രക്കാരനെ വഴിയിലിറക്കിവിട്ട ഓട്ടോ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
text_fieldsകാക്കനാട് (കൊച്ചി): കൂലിത്തർക്കത്തിനിടെ യാത്രക്കാരനെ പാതിവഴിയിൽ ഇറക്കിവിട്ട് കടന്നുകളഞ്ഞ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡിസംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി ആലുവ അത്താണിയിലേക്ക് ഓട്ടം വിളിച്ച കൊല്ലം ആർ.ടി ഓഫിസിലെ അസി.വെഹിക്കിൾ ഇൻസ്പെക്ടറെയാണ് വഴിയിൽ ഇറക്കിവിട്ടത്. മീറ്റർ പ്രവർത്തിപ്പിക്കണമെന്ന ആവശ്യം നിരസിക്കുകയും 100 രൂപയുടെ ഓട്ടത്തിന് 180 രൂപ ആവശ്യപ്പെടുകയും ചെയ്ത ഓട്ടോക്കാരനോട് മീറ്ററിട്ട് സവാരി തുടരാൻ പറഞ്ഞതാണ് തർക്കത്തിലേക്ക് നയിച്ചത്.
ഇതേതുടർന്ന് എറണാകുളം ആർ.ടി ഓഫിസിൽ വാഹനത്തിന്‍റെ ഫോട്ടോ സഹിതം പരാതി കൊടുക്കുകയായിരുന്നു. ഹിയറിങ്ങിനിടെ കുറ്റം സമ്മതിച്ച ഓട്ടോ ഡ്രൈവർക്ക് 1700 രൂപ പിഴ ചുമത്തുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.