Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകക്കയം ഇക്കോ ടൂറിസം...

കക്കയം ഇക്കോ ടൂറിസം കേന്ദ്രം തുറന്നു

text_fields
bookmark_border
kakkayam
cancel
camera_alt

ക​ക്ക​യം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം

ബാ​ലു​ശ്ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട വ​നം വ​കു​പ്പി​ന്റെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം ഇ​ന്ന​ലെ മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഇ​ന്ന​ലെ അ​മ്പ​തി​ല​ധി​കം വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ഇ​ക്കോ ടൂ​റി​സ​ത്തി​നു കീ​ഴി​ലെ ഉ​ര​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ​ത്.

ക​ല​ക്ട​ർ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചി​ടാ​ൻ ഡി.​എ​ഫ്.​ഒ ഉ​ത്ത​ര​വി​ട്ട​ത്. ജ​നു​വ​രി 20ന് ​കാ​ട്ടു​പോ​ത്ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നൂ​റു​ദി​വ​സ​ത്തി​ല​ധി​കം അ​ട​ച്ചി​ട്ട ടൂ​റി​സം സെ​ന്റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് ര​ണ്ടാ​ഴ്ച​ക്കു ശേ​ഷം വീ​ണ്ടും അ​ട​ക്കു​ക​യാ​യി​രു​ന്നു.

ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ ഇ​ട​ക്കി​ടെ അ​ട​ച്ചി​ടു​ന്ന​തു കാ​ര​ണം പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ളും ഓ​ട്ടോ-​ടാ​ക്സി ജീ​വ​ന​ക്കാ​രും വ​നം വ​കു​പ്പ് ഗൈ​ഡു​മാ​രും വ​രു​മാ​നം നി​ല​ച്ച് ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ക്കോ ടൂ​റി​സം സെ​ന്റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ത്ത​തു കാ​ര​ണം ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ, തോ​ണി​ക്ക​ട​വ് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ക്ക​യ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​കേ​ന്ദ്ര​മാ​യ ഡാ​മി​ന​ടു​ത്ത ഉ​ര​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം ആ​സ്വ​ദി​ക്കു​വാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്നു​ള്ള ഉ​ര​ക്കു​ഴി ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KakkayamEco Tourism Center
News Summary - Kakkayam Eco Tourism Center opened
Next Story