മുജാഹിദ് പള്ളിയിൽ എ.പി വിഭാഗത്തിൻെറ മൗലിദ് പാരായണം
text_fieldsകാരാട്: കക്കോവ് പള്ളിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗം സുന്നികളുമായുള്ള തർക്കത്തിന് പരിഹാരം കാണാൻ വഖഫ് ബോർഡിെൻറ തീരുമാനപ്രകാരം ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരുവിഭാഗം സുന്നികൾ മുജാഹിദ് പള്ളിയിൽ കയറി മൗലിദ് (പ്രവാചക പ്രകീർത്തനം) പാരായണം നടത്തി. വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് മുജാഹിദ് വിഭാഗം അനാചാരമായി പരിഗണിക്കുന്ന മൗലിദ് പാരായണം കോട്ടുപ്പാടത്തെ അവരുടെ തന്നെ പള്ളിയിൽ എ.പി വിഭാഗം നടത്തിയത്.
ഇ.കെ-എ.പി വിഭാഗത്തിെൻറ തർക്കംമൂലം കക്കോവ് ജുമുഅത്ത് പള്ളി രണ്ടര വർഷത്തോളമായി അടച്ചിട്ടിരിക്കുകയാണ്. മരണാനന്തര കർമങ്ങൾക്കുവേണ്ടി മാത്രമാണ് റസീവർ ഭരണമുള്ള പള്ളി തുറക്കുന്നത്. ഏറെനാളത്തെ നിയമ നടപടികൾക്കൊടുവിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടത്താൻ വഖഫ് ബോർഡ് തീരുമാനിച്ചത്.
1200ഓളം പേർക്കാണ് വോട്ടവകാശമുള്ളത്. ഇതിൽ നൂറിലധികം പേർ മുജാഹിദ്-ജമാഅത്ത് ആദർശക്കാരാണ്. ഇവരുടെ വോട്ടവകാശം തള്ളണമെന്ന് ഒരുവിഭാഗം സുന്നികൾ വഖഫ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പള്ളി ഭരണഘടന തങ്ങൾ അംഗീകരിക്കുമെന്ന് ഉറപ്പുനൽകിയതിനാൽ സുന്നികളല്ലാത്തവർക്കും വോട്ടവകാശം നൽകാൻ വഖഫ് ബോർഡ് തീരുമാനിച്ചിരുന്നു.
സുന്നി ആദർശമുള്ള ഭരണഘടന അംഗീകരിക്കുമെന്ന് എഴുതി നൽകിയതാണ്, ബാങ്ക് തടസ്സപ്പെടുത്തി അരമണിക്കൂറോളം മൗലിദ് പാരായണം നടത്താൻ എ.പി വിഭാഗത്തെ പ്രകോപിപ്പിച്ചത്. നൂറിലധികം പേർ പ്രകടനമായെത്തിയാണ് പള്ളിയിൽ കയറിയത്. മുജാഹിദ് വിഭാഗം സംയമനം പാലിച്ചതിനാൽ സംഘർഷമൊഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.