കലാഭവൻ മണിയുടെ മരണം കൊലപാതകമല്ലെന്ന് സി.ബി.ഐ
text_fieldsകൊച്ചി: കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സി.ബി.ഐ. രണ്ടര വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് മരണം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്തിയത്. അമിത മദ്യപാനത്തെത്തുടർന്നുള്ള കരൾരോഗമാണ് മരണത്തിലേക്ക് നയിച്ചതെന്ന കണ്ടെത്തലോടെ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ലിവർ സിറോസിസ്, വൃക്ക തകരാറുകൾ, പ്രമേഹം, മഞ്ഞപ്പിത്തം, അഡ്രിനൽ ഗ്രന്ഥിയുടെ ക്ഷയം തുടങ്ങിയ രോഗങ്ങൾ മണിയെ അലട്ടിയിരുന്നു. ഇതിനിടയിലും അമിത മദ്യപാനം തുടർന്നു. ‘ജിപ്മറി’േലതടക്കമുള്ള ഡോക്ടർമാർ അടങ്ങിയ ബോർഡ് രൂപവത്കരിച്ചാണ് മരണത്തിെൻറ വിശദാംശങ്ങൾ സി.ബി.ഐക്ക് കൈമാറിയത്.
രക്തത്തിൽ കണ്ടെത്തിയ മീതൈൽ ആൽക്കഹോൾ അപകടകരമായ അളവിലുള്ളതല്ല. കീടനാശിനിയുടെ അംശം വേവിക്കാതെ പച്ചക്കറി കഴിച്ചതുമൂലമാണെന്നും സി.ബി.ഐ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.