കലാഭവൻ മണിയുടെ മരണം; നുണപരിശോധന തുടങ്ങി
text_fieldsെകാച്ചി: നടൻ കലാഭവൻ മണിയുടെ മരണത്തിെൻറ കാരണം തേടിയുള്ള സി.ബി.െഎയുടെ നുണപരിശോ ധന തുടങ്ങി. കൊച്ചി കതൃക്കടവിലെ സി.ബി.െഎ ഒാഫിസിലാണ് ചൊവ്വാഴ്ച നുണപരിശോധന ആരം ഭിച്ചത്. ആദ്യദിവസം മണിയുടെ മാനേജറായിരുന്ന ജോബി സെബാസ്റ്റ്യൻ, സുഹൃത്തുക്കളായി രുന്ന എം.ജി. വിപിൻ, സി.എ. അരുൺ എന്നിവരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.
ചെന്നൈയിലെ േഫാറൻസിക് ലബോറട്ടറിയിൽനിന്ന് ഉദ്യോഗസ്ഥർ എത്തിയാണ് പരിശോധന. ആകെ ഏഴുപേരെ നുണപരിശോധന നടത്താനാണ് കോടതി അനുമതി. മണിയുടെ സുഹൃത്തുക്കളായ മുരുകൻ, അനിൽകുമാർ, നടന്മാരായ ജാഫർ ഇടുക്കി, സാബുമോൻ എന്നിവരുടെ പരിശോധന അടുത്തദിവസവും നടക്കും. ഏഴുപേരും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകിയതിെൻറ അടിസ്ഥാനത്തിലാണ് സി.ബി.െഎ ഇവരെ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചത്.
2016 മാര്‍ച്ച് അഞ്ചിനാണ് വീടിന് സമീപത്തെ ഒഴിവുകാല വസതിയായ ‘പാഡി’യില്‍ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കലാഭവന്‍ മണിയെ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അടുത്തദിവസം മരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.