കലാഭവന്‍ മണിയുടെ മരണം; അസ്വാഭാവികതയില്ളെന്ന് നുണപരിശോധനാ ഫലം
text_fieldsതൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച അന്വേഷണത്തിലെ നിര്‍ണായക ഘട്ടം അവസാനിക്കുന്നു. സുഹൃത്തുക്കളും സഹായികളുമായവരെ നുണപരിശോധനക്ക് വിധേയരാക്കിയതില്‍ അസ്വാഭാവികമായി ഒന്നും കണ്ടത്തൊനായില്ല. കഴിഞ്ഞ 28ന് പൂര്‍ത്തിയായ നുണപരിശോധനാ ഫലം ശനിയാഴ്ച പൊലീസിന് ലഭിച്ചു.
മരിക്കുന്നതിന്‍െറ തലേന്ന് മണിയെ അബോധാവസ്ഥയില്‍ കണ്ട ഒൗട്ട്ഹൗസായ പാഡിയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളും സഹായികളുമായ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, അനീഷ്, വിപിന്‍, മുരുകന്‍, അരുണ്‍ എന്നിവരെയാണ് നുണപരിശോധനക്ക് വിധേയമാക്കിയത്. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ നേരത്തെ അന്വേഷണ ഘട്ടത്തില്‍ പൊലീസിന് നല്‍കിയ മൊഴി തന്നെയാണ് ഇവര്‍ നുണപരിശോധനയിലും ആവര്‍ത്തിച്ചതെന്ന് ഫലം വ്യക്തമാക്കുന്നതായി പൊലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹത ഇല്ലാതാക്കാന്‍ ഫലം നിര്‍ണായകമായി കരുതിയിരുന്നു. പുതിയ സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയോ അന്വേഷണത്തിന് പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ആണ് പൊലീസിന് മുന്നിലുള്ള വഴി.
അതേസമയം, മണി ആത്മഹത്യ ചെയ്യില്ളെന്നും കൊലപാതകം തന്നെയാണെന്നും സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ആവര്‍ത്തിച്ചു.നുണപരിശോധന ഫലത്തെ മാനിക്കുന്നുവെന്നും എന്നാല്‍ അംഗീകരിക്കുന്നില്ളെന്നും പ്രതികരിച്ച അദ്ദേഹം നിയമ നടപടികളുമായി മുന്നോട്ടു പോവുമെന്നും പറഞ്ഞു.
സംഭവദിവസം അനീഷ് ചാരായം എത്തിച്ചതായി മൊഴി ലഭിച്ചിരുന്നു. എന്നാല്‍ മണി ചാരായം കഴിച്ചിട്ടില്ളെന്നും മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ ചാരായം എത്തിച്ചിട്ടില്ളെന്നുമാണ് അനീഷ് നല്‍കിയ മൊഴി. എന്നാല്‍ മണിയുടെ ആന്തരികാവയവങ്ങളിലും പോസ്റ്റ്മോര്‍ട്ടത്തിലും വ്യാജമദ്യ അംശം കണ്ടത്തെിയതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
സഹോദരനും, മണിയുടെ ഭാര്യയും മരണത്തില്‍ ദുരൂഹത ആരോപിച്ച സാഹചര്യത്തിലാണ് നുണപരിശോധന നടത്തിയത്. ചാലക്കുടി മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പ്രത്യേക അപേക്ഷയില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് അനുമതി ലഭിച്ചത്. ഒക്ടോബര്‍ 21നാണ് നുണപരിശോധന തുടങ്ങിയത്.
നുണപരിശോധനാ ഫലം വന്നതോടെ പൊലീസിന്‍െറ അന്വേഷണവും പൂര്‍ത്തിയാവുകയാണ്. പൊലീസ് അന്വേഷണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കേസ് സി.ബി.ഐക്ക് വിട്ടുവെങ്കിലും ഏറ്റെടുത്തിട്ടില്ല. മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.