അധ്യാപക നിയമനങ്ങളിൽ നിയമലംഘനമെന്ന് സർവകലാശാല ജീവനക്കാർ
text_fieldsകാലടി: സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ നടന്ന നിയമലംഘനം ഞെട്ടിക്കുന്നതാണെന്ന് സർവകലാശാല സ്റ്റാഫ് അസോസിയേഷൻ. വിജ്ഞാപനം മുതൽ നടപടിക്രമങ്ങളിൽ ചട്ടവിരുദ്ധതയും നിയമലംഘനവുമുണ്ടെന്ന് വൈസ് ചാൻസലറോട് സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, തെറ്റ് തിരുത്താനുള്ള നടപടിയുണ്ടായില്ല.
ജീവനക്കാരുടെയും അധ്യാപകരുടെയും പ്രമോഷൻ, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിലെ രാഷ്ട്രീയ തീരുമാനങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ വി.സി നിഷേധാത്മക നിലപാടാണ് എടുക്കാറുള്ളതെന്ന് സ്റ്റാഫ് അസോസിയേഷൻ പ്രസിഡൻറും മുൻ എം.എൽ.എയുമായ പി.ജെ. ജോയി ആരോപിച്ചു. യു.ജി.സി നിബന്ധനകളും സംവരണക്രമവും അട്ടിമറിച്ച് രാഷ്ട്രീയ നിയമനങ്ങൾ നടത്തുന്ന വി.സിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.