അഞ്ച് ലക്ഷം വേണ്ട; സ്കൂൾ കലോത്സവ നൃത്താവിഷ്ക്കാരം സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം, അഭിനന്ദിച്ച് മന്ത്രി
text_fieldsതിരുവനന്തപുരം: ഒടുവിൽ, സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവതരണഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം സൗജന്യമായി ചിട്ടപ്പെടുത്തുമെന്ന് കലാമണ്ഡലത്തിന്റെ ഉറപ്പ്. നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. വിദ്യാഭ്യാസമന്ത്രി തന്നെയാണ് 10മിനുട്ട് നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം ചോദിച്ചതിനെതിരെ വിമർശനവുമായി രംഗത്ത് വന്നത്.
മന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ പിൻവലിക്കുകയായിരുന്നു. നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി പണം ആവശ്യപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞെങ്കിലും ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.തന്‍റെ പ്രസ്താവന പിൻവലിക്കുകയാണെന്നും വിവാദത്തിനില്ലെന്നുമായിരുന്നു പിന്നീട് മന്ത്രിയുടെ വിശദീകരണം. എന്നാൽ, അവതരണഗാനത്തിന്‍റെ നൃത്തം ആര് പഠിപ്പിക്കുമെന്നതിന് തീരുമാനമായിരുന്നില്ല.
ഇവിടെയാണ് കലാമണ്ഡലത്തിന്റെ ഇടപെടലിന്റെ പ്രസക്തി വർധിക്കുന്നത്. കലാമണ്ഡലത്തിലെ അധ്യാപകരും പി.ജി വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് പരിശീലനമേറ്റെടുത്തതെന്ന് കലാമണ്ഡലം രജിസ്ട്രാര്‍ രാജേഷ് കുമാര്‍ അറിയിച്ചു.
പ്രതിഫലത്തിന്റെ പേരിൽ നടി പിന്മാറിയ സ്ഥാനത്താണ് കലാമണ്ഡലം സൗജന്യമായി നൃത്താവിഷ്കാരം ചിട്ടപ്പെടുത്താനൊരുങ്ങുന്നത്. ഇനി വിവാദത്തിനില്ലെന്നും കലാമണ്ഡലത്തിന്‍റെ നടപടി അഭിമാനമാണെന്നും മന്ത്രി വി. ശിവൻ കുട്ടി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.