കളമശ്ശേരിയിൽ നാളെ റീപോളിങ്; വിശ്രമമില്ലാതെ സ്ഥാനാർഥികൾ
text_fieldsകൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഏക റീേപ ാളിങ് ചൊവ്വാഴ്ച നടക്കും. എറണാകുളം ജില്ലയിലെ കളമശ്ശേരി നിയമസഭ മണ്ഡലത്തിലെ കിഴ ക്കേ കടുങ്ങല്ലൂർ സഹകരണ ബാങ്ക് ഹാളിലെ 83ാം നമ്പർ ബൂത്തിലാണ് വീണ്ടും വോട്ടെടുപ്പ്. വ ോട്ട് ഉറപ്പിക്കാൻ എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവും യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡനും എൻ.ഡി.എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനവും രണ്ടുദിവസമായി തിരക്കിട്ട പ്രചാരണത്തിലായിരുന്നു.
മറ്റെല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾ ഒന്നര മാസം നീണ്ട പ്രചാരണ കോലാഹലങ്ങൾക്ക് ശേഷം വിശ്രമത്തിലേക്ക് കടന്നപ്പോഴാണ് എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥികൾ വീണ്ടും പ്രചാരണം നടത്തിയത്. മൂന്നുപേരും വീണ്ടും വോട്ട് ചോദിച്ചെത്താനുള്ള കാരണം വിശദീകരിച്ച് ഒരിക്കൽകൂടി ബൂത്തിൽ വരണമെന്നും സഹായിക്കണമെന്നുമുള്ള അഭ്യർഥനയാണ് വോട്ടർമാർക്ക് മുന്നിൽ വെക്കുന്നത്.
83ാം നമ്പർ ബൂത്തിന് കീഴിൽ 187 വീടുകളിലായി 926 വോട്ടർമാരാണുള്ളത്. ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നപ്പോൾ ആകെ പോൾ ചെയ്തത് 712 വോട്ടാണെങ്കിലും യന്ത്രത്തിൽ 756 വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തി. മോക്ക് പോളിൽ രേഖപ്പെടുത്തിയ വോട്ടുകൾ പോളിങ് തുടങ്ങുംമുമ്പ് നീക്കാൻ ഉദ്യോഗസ്ഥർ വിട്ടുപോയതാണത്രേ കാരണം. തുടർന്ന്, വീണ്ടും വോട്ടെടുപ്പ് വേണമെന്ന സ്ഥാനാർഥികളുടെ ആവശ്യം കമീഷൻ അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.