കളമശ്ശേരി സ്ഫോടനം: ഫ്രറ്റേണിറ്റിയുടെ പരാതിയിൽ കേസെടുത്തു
text_fieldsതിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ സ്പർധ വളർത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ച കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ന്യൂസ് 18 കണ്‍സൽട്ടിങ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കര്‍, സന്ദീപ് വാര്യർ, ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു എന്നിവർക്കും കാസ സംഘടനക്കും ജനം ടി.വി, മറുനാടന്‍ മലയാളി, കർമ ന്യൂസ് എന്നിവയുടെ എഡിറ്റര്‍മാർക്കുമെതിരെ എടുത്ത കേസിൽ പരാതിക്കാരിലൊരാളായ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീമിന്‍റെ മൊഴിയെടുത്തു.
തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ഓഫിസിലായിരുന്നു മൊഴിയെടുപ്പ്. സമൂഹത്തിൽ കലാപം ലക്ഷ്യംവെച്ച് പ്രതികൾ നടത്തിയ കുപ്രചാരണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.പി.സി 153, 153 എ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.