കോവിഡ് പരിശോധനക്കായി കളമശേരിയിൽ ആര്‍.ടി.പി.സി.ആര്‍ ലബോറട്ടറികള്‍
text_fieldsകൊച്ചി: കോവിഡ് 19 പരിശോധനക്കായി കളമശേരി മെഡിക്കല്‍ കോളജില്‍ ആര്‍.ടി.പി.സി.ആര്‍ ലബോറട്ടറികള്‍ സജ്ജമാക്കി. പരിശ ോധന ഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന റിയല്‍ ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളി മറേസ് ചെയിന്‍ റിയാക്ഷന്‍ പരിശോധന സംവിധാനമാണ് കളമശേരി മെഡിക്കൽ കോളജിൽ ഒരുക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് എറണാകുളം ജില്ലയില്‍ നിന്നുള്ള സാമ്പിളുകള്‍ പ്രധാനമായി പരിശോധിച്ചിരുന്നത്. ഇതിന് കാലതാമസം നേരിടുന്നതിനെ തുടര്‍ന്നാണ് കളമശേരി മെഡിക്കല്‍ കോളജില്‍ പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
ദിവസേന 180 സാമ്പിളുകൾ ലാബില്‍ പരിശോധിക്കാൻ സാധിക്കും. രണ്ട് പി.സി.ആര്‍ ഉപകരണങ്ങളാണ് ഇതിനായി സജ്ജമാക്കിയത്. ഒന്നേകാല്‍ കോടി രൂപയാണ് ലാബ് സജ്ജീകരണത്തിന് ഇതുവരെ ചെലവായതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
നിപ കാലത്ത് പ്രത്യേക പരിശീലനം കിട്ടിയ ഡോക്ടര്‍മാർക്കാണ് ലാബിൻെറ ചുമതല. ഐ.സി.എം.ആറിൻെറ അനുമതിയോടു കൂടി വിവിധ വൈറസ് രോഗങ്ങളുടെ പരിശോധനയും പുതിയ ലാബില്‍ നടത്താൻ സാധിക്കും.
89 ലക്ഷത്തിലധികം രൂപ സർക്കാർ ഇതിനായി അനുവദിച്ചു. പി.ടി. തോമസ് എം.എൽ.എ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 27.57 ലക്ഷം രൂപ ചെലവില്‍ ബയോ സേഫ്റ്റി ക്യാബിനറ്റുകളും ഹൈബി ഈഡന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 36 ലക്ഷം രൂപ ചെലവില്‍ പരിശോധന കിറ്റുകളും ലാബിലേക്ക് അനുവദിച്ചതായും ആരോഗ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.