സ്റ്റേഷനിൽ കോഫി മെഷീൻ സ്ഥാപിച്ചതിന് സസ്‌പെൻഷനിലായ പൊലീസുകാരൻ ആത്മഹത്യാ ഭീഷണി മുഴക്കി
text_fieldsകൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനിൽ കോഫി വെൻഡിങ് മെഷീൻ സ്ഥാപിച്ച സംഭവത്തിൽ സസ്‌പെൻഷനിലായ പൊലീസുകാരൻ ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് ഉദ്യോഗസ്ഥനായ രഘുവാണ് ഫേസ്ബുക്കിൽ ആത്മഹത്യ ഭീഷണി കുറിപ്പ് ഇട്ടിരിക്കുന്നത്. ''മരണം കൊണ്ട് എല്ലാം അവസാനിക്കുമോ...ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളല്ലാ..നല്ല ചങ്കൂറ്റമുള്ളവരാണ്..'' എന്നാണ് കുറിപ്പിട്ടിരിക്കുന്നത്.
കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റെയാണ് പി.എസ് രഘുവിനെ സസ്പെൻഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പരിപാടിയെക്കുറിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം കൊടുത്തു എന്ന പേരിലായിരുന്നു നടപടി. എന്നാൽ ഉദ്ഘാടന ചടങ്ങിൽ ഡി.സി.പിയെ ക്ഷണിക്കാതിരുന്നതിന്‍റെ പക തീർക്കലാണ് നടപടിക്ക് കാരണമായതെന്നാണ്പൊലീസുകാർക്കിടയിലെ സംസാരം.
സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് സ്റ്റേഷൻ ജനസൗഹൃദമാക്കാനായി സ്റ്റേഷനിൽ എത്തുന്നവർക്ക് ചായയും ബിസ്കറ്റും തണുത്ത വെള്ളവും നൽകുന്ന പദ്ധതിയാണ് പി.എസ് രഘുവിന്‍റെ നേതൃത്വത്തിൽ നടപ്പാക്കിയത്. ഇതിനു ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുൾപ്പെടെ അഭിനന്ദനങ്ങൾ ലഭിച്ചതിന് പിന്നാെലയാണ് ഡി.സി.പിയുെട സസ്പെൻഷൻ ഉത്തരവ് വന്നത്.
സ്വന്തം പോക്കറ്റിൽനിന്നും സഹപ്രവർത്തകരിൽനിന്നും പണം കണ്ടെത്തിയാണ് രഘു പദ്ധതി നടപ്പാക്കിയത്. മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നെന്നും, പൊലീസ് പൊതുജനങ്ങളുമായി കൂടുതൽ സൗഹൃദത്തിലാകണമെന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദേശം പാലിക്കുകയാണ് ചെയ്തതെന്നാണ് പൊലീസുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.