മുമ്പും കഞ്ചാവ് പിടികൂടിയിട്ടുണ്ട്; പുറമെ നിന്ന് ചിലർ ഹോസ്റ്റലിൽ എത്തുന്നതായി സംശയമുണ്ടെന്ന് പോളിടെക്നിക് പ്രിൻസിപ്പൽ
text_fieldsകളമശ്ശേരി: ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടികൂടിയ സംഭവം മുമ്പും ചെറിയരീതിയിൽ ഉണ്ടായിട്ടുണ്ടെന്ന് കളമശ്ശേരി ഗവ. പോളിടെക്നിക് പ്രിൻസിപ്പൽ ഡോ. ഐജു തോമസ്. കഞ്ചാവ് പിടികൂടിയതും പരിശോധനയും സ്വാഗതം ചെയ്യുന്നു. ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്നും പുറമെനിന്ന് ചിലർ ഹോസ്റ്റലിൽ എത്തുന്നതായി സംശയിക്കുന്നുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.
അതേസമയം, ഒരു മാസം മുമ്പ് കോളജിൽ ആർട്സ് ഡേയോട് അനുബന്ധിച്ച തയാറെടുപ്പുകൾക്കിടെ രാത്രിയിൽ ഒരു വിദ്യാർഥി ഒന്നാംനിലയിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ സംഭവത്തിലും ദുരൂഹത നിലനിൽക്കുകയാണ്. കോളജിലെ അവസാന വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥി ഇപ്പോഴും ചികിത്സയിലാണ്.
പ്രധാന കെട്ടിടത്തിന്റെ ഒന്നാംനിലയിൽനിന്നാണ് വീണത്. പൂട്ടിക്കിടന്ന ഗ്രില്ലുകൾ മറികടന്ന് വിദ്യാർഥി ഇവിടെ എത്തിയതിന്റെ കാരണം വ്യക്തമല്ലായെന്നാണ് അന്ന് പ്രിൻസപ്പൽ കളമശ്ശേരി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞത്. അന്നുമുതൽ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു കോളജ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.