കളമശ്ശേരിയിലെ വിവാദ ഫോൺ സംഭാഷണം: അന്വേഷണം തുടങ്ങി
text_fieldsകൊച്ചി: സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനും എസ്.ഐ അമൃതരംഗനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കൊച്ചി ഡി.സി.പി ജി. പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. ഫോൺ സംഭാഷണം പ്രചരിപ്പിച്ച തടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
സംഭവത്തിൽ സംസ്ഥാന സർക്കാറിനോട് ഹൈകോടതി വിശദീകരണം തേടിയിരുന് നു. പൊലീസുകാരന്‍റെ കൃത്യനിർവഹണത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നത് എങ്ങിെനയാണെന്ന് കോടതി ചോദിച്ചിരുന്നു. എസ്.ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അമൃതരംഗനാണ് അപമര്യാദയായി പെരുമാറുകയും പരാതിക്കാരന്‍റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചെന്നുമാണ് സക്കീർ ഹുസൈൻ പറയുന്നത്.
സക്കീർ ഹുസൈൻ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കാത്ത സ്ഥിതിക്ക് ഫോൺ സംഭാഷണം മനഃപൂർവം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയാറായത് നിസാരമായി കാണേണ്ട കാര്യമല്ലെന്ന് കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.