കളർകോട് വാഹനാപകടം: സമയക്രമം പാലിച്ചില്ല, ഹോസ്റ്റൽ ജീവനക്കാരും ഉത്തരവാദികളെന്ന് ആൽവിന്‍റെ അമ്മ
text_fieldsആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരും ഉത്തരവാദിയെന്ന് മരിച്ച എടത്വ പള്ളിച്ചിറയിൽ ആൽവിൻ ജോർജിന്‍റെ അമ്മ. ഹോസ്റ്റൽ ജീവനക്കാരുടെ അനാസ്ഥയാണ് എല്ലാത്തിനും ഇടയാക്കിയതെന്ന് ആൽവിന്‍റെ അമ്മ മീന കൊച്ചുമോൻ വാർത്ത ചാനലിന് പ്രതികരിച്ചു.
ഹോസ്റ്റലിൽ നിന്ന് വിദ്യാർഥികൾ രാത്രി ഒമ്പത് മണിയോടെയാണ് പുറത്തുപോയത്. 7.30ന് മുമ്പ് എല്ലാവരും ഹോസ്റ്റലിൽ കയറണം എന്നാണ് നിബന്ധന. ഒമ്പതിന് ശേഷം അവരെ പുറത്തേക്ക് വിടുക, അവർ കാർ വാടകക്കെടുത്ത് പോകുക ഇതിനെല്ലാം ഇടയാക്കിയത് ഹോസ്റ്റൽ ജീവനക്കാരുടെ അനാസ്ഥയാണ് -മീന കൊച്ചുമോൻ വാർത്ത ചാനലിനോട് പറഞ്ഞു.
എപ്പോൾ വേണമെങ്കിലും വരാനും പോകാനും കഴിയുന്ന വിധത്തിലാണോ ഹോസ്റ്റൽ നടത്തുന്നത്. താൻ ഒപ്പിട്ട് നൽകിയ രേഖയിൽ 7.30ന് എല്ലാവരും ഹോസ്റ്റലിൽ കയറണം എന്നാണെന്നും മീന പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആൽവിൻ മരിച്ചത്. അപകടത്തിൽ വണ്ടാനം മെഡിക്കൽ കോളജിലെ ആറ് മെഡിക്കൽ വിദ്യാർഥികളാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.