കലാഭവന്‍ മണിയുടെ മരണം: സി.ബി.െഎ വ്യക്തമായ നിലപാടറിയിക്കണം –ഹൈകോടതി
text_fieldsകൊച്ചി: കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് സി.ബി.െഎ വ്യക്തമായ നിലപാടറിയിക്കണമെന്ന് ഹൈകോടതി.
കേസ് ഏറ്റെടുക്കൽ സംബന്ധിച്ച് പ്രത്യേക നിർദേശങ്ങളൊന്നും കേന്ദ്ര നേതൃത്വത്തിൽനിന്ന് ലഭിച്ചിട്ടില്ലെന്ന സി.ബി.െഎ വിശദീകരണത്തെ തുടർന്നാണ് ഉത്തരവ്. മണിയുടെ മരണം നടന്ന് ഒരു വര്‍ഷമായിട്ടും സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് അന്വേഷണം കൊണ്ടായിട്ടില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നുമാവശ്യപ്പെട്ട് സഹോദരന് ആർ.എല്‍.വി രാമകൃഷ്ണന് നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കേസ് പരിഗണിക്കവേ നേരേത്ത ഉത്തരവുണ്ടായിട്ടും സി.ബി.െഎ നിലപാടറിയിക്കാത്തതിന് കോടതി കാരണം തേടി. അപ്പോഴാണ് ഇത് സംബന്ധിച്ച് നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സി.ബി.െഎ മറുപടി നൽകിയത്.
വിഷം ഉള്ളിൽചെന്നതിെൻറ ലക്ഷണങ്ങൾ മണി പ്രകടിപ്പിച്ചിരുന്നില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ടെന്ന വിശദീകരണവും സി.ബി.െഎ ചൂണ്ടിക്കാട്ടി. ക്ലോറോപൈറിഫോസ് മണിയുടെ ശരീരത്തിലെത്താനുള്ള സാധ്യത തീരെക്കുറവായതിനാലും ഇതിെൻറ അളവ് കണ്ടെത്താൻ റീജനൽ ലാബിന് കഴിയാത്തതിനാലും രക്തസാമ്പിളടക്കം ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലാബിൽ പരിശോധനക്ക് നൽകിയിരുന്നു.
വിഷമദ്യത്തിെൻറയും മദ്യത്തിെൻറയും സാന്നിധ്യം മാത്രമാണ് ഉള്ളതെന്നാണ് ഇൗ റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് മെഡിക്കൽ ബോർഡിെൻറ പരിഗണനയ്ക്കു നൽകിയിരിക്കുകയാണ്.
ഇൗ ഘട്ടത്തിൽ കേസ് ഏറ്റെടുക്കാനാവില്ലെന്ന കാര്യവും സി.ബി.െഎ വ്യക്തമാക്കി. തുടർന്നാണ് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടറിയിക്കാൻ കോടതി നിർദേശിച്ചത്. വീണ്ടും 29ന് കേസ് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.