തൊഴിൽ കൈവിടാതെ കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
text_fieldsകാളികാവ്: പ്രാദേശിക ഭരണകൂടത്തിെൻറ സാരഥ്യത്തിലേറിയിട്ടും ഉപജീവനമായിരുന്ന തൊഴിൽമേഖലകൾ കൈയൊഴിയുന്നില്ല ഈ പ്രസിഡൻറ്. രാവിലെ അഞ്ചു മുതൽ ഒമ്പതുവരെ ടാപ്പിങ് ജോലിയാണ്. അത് കഴിഞ്ഞാൽ പഞ്ചായത്ത് ഓഫിസിലേക്ക്. ഇടക്ക് കാക്കിയണിഞ്ഞ് ഓട്ടോയും ഓടിക്കും.
തെൻറ ഉപജീവനമാർഗവും ജനസേവനവും ഒരുമിച്ചുകൊണ്ടുപോകാനാണ് കാളികാവ് പഞ്ചായത്ത് പ്രസിഡൻറ് താളിക്കുഴി ഗോപിക്ക് താൽപര്യം. കഴിഞ്ഞ 20 വർഷത്തിലേറെയായി റബർ ടാപ്പിങ് ജോലിനോക്കുന്ന ഗോപി അത് നിർത്താൻ തയാറല്ല. തെൻറ മൂന്നു മക്കളെ പഠിപ്പിച്ച് ഡിഗ്രിക്കാരാക്കിയതും വീട് പണിതതുമൊക്കെ കൂലിപ്പണി ചെയ്തുതന്നെയാണ്. ഇപ്പോൾ പ്രസിഡൻറായപ്പോൾ ഓട്ടോയോടിക്കാൻ സമയം കിട്ടുന്നില്ല. അതേസമയം, അഞ്ചു മണിക്കുശേഷം അത്യാവശ്യമായി ആരെങ്കിലും വിളിച്ചാൽ പോവുകയും ചെയ്യും.
ഏത് തിരക്കിലാണെങ്കിലും രാവിലെ 10ന് ഗോപി ഓഫിസിലെത്തും. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. 1991ൽ മമ്പാട് കോളജിൽ പഠിക്കുമ്പോൾ എം.എസ്.എഫിലൂടെ തുടങ്ങി സജീവ ലീഗ് പ്രവർത്തകനായി മാറുകയായിരുന്നു. ദലിത് ലീഗ് ജില്ല ട്രഷററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.