കാളിരാജിന് വിനയായത് ഹർത്താൽ അക്രമം നേരിടുന്നതിലെ വീഴ്ച
text_fieldsകോഴിക്കോട്: സിറ്റി ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാറിനെ മാറ്റിയത് ശബരിമല കർമസമിതി ആഹ്വാ നം ചെയ്ത ഹർത്താലിലെ അക്രമം നേരിടുന്നതിലുണ്ടായ വീഴ്ച കാരണം. നഗരത്തിൽ സേനയെ വിന്യസിക്കുന്നതിൽ പൊലീസ് മേധാവ ിക്കുണ്ടായ പാളിച്ചയാണ് സംഘ്പരിവാർ സംഘടനകൾക്ക് നഗരത്തിൽ തേർവാഴ്ച നടത്താൻ സഹായകമായതെന്ന് ആേക്ഷപമുയർന ്നതിനു പിന്നാലെയാണ് സ്ഥലംമാറ്റം. കാളിരാജിനെ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. നഗരത്തിെൻറ ക്രമസമാ ധാന ചുമതല വഹിച്ച ഡി.സി.പി കെ.എം. ടോമിയേയും മാറ്റിയിട്ടുണ്ടെങ്കിലും ആലപ്പുഴ പൊലീസ് ചീഫായാണ് നിയമനം. ഹർത്താൽ ദിനത്തിൽ മിഠായിത്തെരുവിലടക്കം വ്യാപക അക്രമം അരങ്ങേറിയതോടെ ജില്ല െപാലീസ് മേധാവിയുടെ വീഴ്ച സി.പി.എം ജില്ല നേതൃത്വം തന്നെ മുഖ്യമന്ത്രിയുടെ ഒാഫിസിനെ അറിയിച്ചിരുന്നു.
ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ െതക്കൻ ജില്ലകളിൽ അക്രമം അരങ്ങേറിയതോടെ കോഴിക്കോട്ട് പ്രശ്നമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടും വേണ്ട ജാഗ്രത പുലർത്തുകയോ കമീഷണർ ഒാഫിസിനുമുന്നിൽപോലും വേണ്ട സേനാംഗങ്ങളെ നിയോഗിക്കുകയോ ചെയ്തില്ല. ഇതോടെ യുവമോർച്ച പ്രവർത്തകർ സേനക്ക് മൊത്തം നാണക്കേടുണ്ടാക്കി ബുധനാഴ്ച കമീഷണർ ഒാഫിസിനുമുന്നിൽ ടയറുകൾ കത്തിച്ചു. സംഭവത്തിൽ 12 പേരെയും കസബ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ ആറുപേരെയും ഉൾപ്പെടെ 18 പേരെ അറസ്റ്റുചെയ്തെങ്കിലും മണിക്കൂറുകൾക്കകം ‘വെറുതെ വിട്ടു’. ഇതോടെ ഇവരിൽ പലരും വൈകീട്ട് നടന്ന പ്രകടത്തിൽ പെങ്കടുത്തും അഴിഞ്ഞാടി.
നഗരത്തെ മുൾമുനയിൽ നിർത്തി അഞ്ഞൂറിലേറെ പേർ പെങ്കടുത്ത ഇൗ പ്രകടനത്തിനൊപ്പവും അമ്പതിൽതാെഴ പൊലീസുകാരെ മാത്രമാണ് നിയോഗിച്ചത്. ഇതാണ് റിപ്പോർട്ടർ ടി.വി ഒാഫിസ്, മരിയ ബാർ, കെ.ഡി.സി ബാങ്ക് ശാഖ എന്നിവക്കെല്ലാം കല്ലെറിയാനും വഴിയാത്രക്കാരെ മർദിക്കാനും കൊടിതോരണങ്ങളും ബോർഡും ബാനറുമെല്ലാം വലിച്ചുകീറാനും പ്രവർത്തകർക്ക് ധൈര്യം പകർന്നത്. യുവതി പ്രവേശനത്തെ അനുകൂലിച്ച് പ്രകടനം നടത്തിയവർക്ക് മർദനമേൽക്കാനിടയായതും പൊലീസിെൻറ പാളിച്ചയാണ്.
ഹർത്താൽ ദിനമായ വ്യാഴാഴ്ച വ്യാപാരികൾക്ക് സംരക്ഷണം നൽകുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചെങ്കിലും സംരക്ഷണം ലഭിച്ചില്ലെന്ന് വ്യാപാരികളും പരാതിപ്പെട്ടിരുന്നു. ആക്രമികളെ മിഠായിത്തെരുവിലേക്ക് കടത്തിവിട്ടതും ഏറ്റവും വലിയ പാളിച്ചയായി. ഇതിനെതിരെ സേനാംഗങ്ങളിൽനിന്നുതന്നെ വിമർശനമുയർന്നിരുന്നു. ആക്രമികളെ ആദ്യമേ അടിച്ചമർത്താൻ പൊലീസ് മോധാവി നിർദേശിക്കാത്തതാണ് അക്രമം വ്യാപിക്കാനിടയാക്കിയതെന്നും വിമർശനമുയർന്നു. കാളിരാജ് നേരത്തെ ഒൗദ്യോഗിക വസതി പെയിൻറടിക്കാൻ േസനാംഗങ്ങളെ നിയോഗിച്ചതും പോകുന്നിടത്തെല്ലാം 13 പേരടങ്ങുന്ന പൊലീസ് ടീമിനെ െകാണ്ടുപോകുന്നതുമെല്ലാം വിവാദമായിരുന്നു. സ്വന്തം സുരക്ഷക്ക് ഒരു വണ്ടി പൊലീസുകാരെ വേണ്ടിവരുമ്പോൾ അങ്ങാടിയിലെ കലാപമൊഴിവാക്കാൻ വിന്യസിച്ചത് വെറും രണ്ടുപേരെ എന്നടക്കം വിർമശനവുമായി കഴിഞ്ഞ ദിവസം സിവിൽ പൊലീസ് ഒാഫിസർ ഫേസ്ബുക്ക് പോസ്റ്റിട്ടതും വലിയ ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.