എസ്.ഐ വധം: മുഖ്യ സൂത്രധാരൻ മെഹബൂബ് പാഷ ബംഗളൂരുവിൽ അറസ്റ്റിൽ
text_fieldsബംഗളൂരു: കളിയിക്കാവിളയിൽ തമിഴ്നാട് സ്പെഷൽ എസ്.െഎ വിൽസനെ വെടിവെച്ചുെകാന്ന കേസിലെ മുഖ്യ സൂത്രധാരൻ അടക്കം നാലുപേർകൂടി കർണാടക പൊലീസിെൻറ പിടിയിലായി. മുഖ്യസ ൂത്രധാരനും അൽ ഉമ്മ നേതാവുമായ മെഹബൂബ് പാഷ (45), ജദീദുല്ല, അജ്മത്തുല്ല, മുഹമ്മദ് മൻസ ൂർ എന്നിവരാണ് ബംഗളൂരു പൊലീസിെൻറ സെൻട്രൽ ക്രൈം ബ്രാഞ്ചും ഇേൻറണൽ സെക്യൂരിറ്റി ഡി വിഷനും ചേർന്ന് നടത്തിയ തെരച്ചിലിൽ എസ്.ജി പാളയ ഗുരപ്പനപാളയയിൽനിന്ന് അറസ്റ്റ ിലായത്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലായി ഇയാൾ ആയുധവിതരണമടക്കം നടത്തി വരുന്നതായാണ് പൊലീസ് നൽകുന്ന വിവരം.
2014ൽ ഹിന്ദു മുന്നണി പ്രവർത്തകൻ സുരേഷ് കു മാർ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ അൽ ഉമ്മ നേതാവ് കാജ മൊയ്നുദ്ദീൻ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽവെച്ച് മെഹബൂബ് പാഷയുടെ കൂട്ടാളികളുമായി ബന്ധപ്പെടുകയും ജാമ്യം ലഭിച്ചശേഷം ഇരുവരുമായി ചേർന്ന് ബംഗളൂരു കേന്ദ്രമായി പ്രവർത്തിച്ചുവരുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഒളിവിലായിരുന്ന കാജ മൊയ്നുദ്ദീൻ അടക്കം മൂന്നുപേരെ ഡൽഹി പൊലീസ് മൂന്നു ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഹിന്ദു മുന്നണി പ്രവർത്തകൻ സുരേഷ് കുമാർ കൊല്ലപ്പെട്ട കേസിൽ ജനുവരി ആദ്യത്തിൽ മെഹബൂബ് പാഷയുടെയും കാജ മൊയ്നുദ്ദീെൻറയും സംഘത്തിലെ മുഹമ്മദ് ഹനീഫ് ഖാൻ (29), ഇംറാൻ ഖാൻ (32), മുഹമ്മദ് സെയ്ദ് (24) എന്നിവരെ ബംഗളൂരുവിൽനിന്ന് തമിഴ്നാട് ക്യു ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തിരിച്ചടിയെന്നോണം എസ്.െഎയെ കൊലപ്പെടുത്തിയെന്നാണ് രണ്ടു ദിവസംമുമ്പ് ഉഡുപ്പിയിൽ പിടിയിലായ മുഖ്യപ്രതികൾ അബ്ദുൽ ഷമീമും തൗഫീഖും നൽകിയ മൊഴി.
മെഹബൂബ് പാഷയുെടയും കാജ മൊയ്നുദ്ദീെൻറയും നേതൃത്വത്തിൽ ബംഗളൂരു ബന്നാർഘട്ട റോഡിൽ പ്രവർത്തിക്കുന്ന ‘അൽ ഹിന്ദ്’ ട്രസ്റ്റിെൻറ മറവിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിയ കർണാടക െപാലീസ് 17 പേർെക്കതിരെ യു.എ.പി.എ പ്രകാരം ജനുവരി 11ന് കേസെടുത്തിരുന്നു. ഇൗ സംഘത്തിലെ ഇജാസ് പാഷ എന്നയാളെ രാമനഗരയിൽനിന്ന് പിടികൂടിയതാണ് എസ്.െഎയുടെ കൊലപാതകക്കേസിൽ മുഖ്യപ്രതികളുടെയും മുഖ്യസൂത്രധാരെൻറയും അറസ്റ്റിലേക്ക് നയിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പ്രതികൾക്ക് ൈകമാറിയത് മെഹബൂബ് പാഷയുടെ ബന്ധു കൂടിയായ ഇജാസ് പാഷയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
പ്രതികൾക്കെതിരെ യു.എ.പി.എ
തിരുവനന്തപുരം: കേസിലെ മുഖ്യപ്രതികളായ അബ്ദുൽ സമീം, തൗഫീക്ക് എന്നിവർക്കെതിരെ യു.എ.പി.എ കൂടി ചുമത്തി. പ്രതികൾക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന സംശയത്തിെൻറ അടിസ്ഥാനത്തിലാണ് യു.എ.പി.എ നിയമപ്രകാരം കൂടി കേസ് രജിസ്റ്റർ ചെയ്ത് തമിഴ്നാട് പൊലീസ് കുഴിത്തുറ മജിസ്ട്രേറ്റ് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചത്.
പ്രതികൾക്ക് കേരളത്തിൽനിന്ന് നിരവധി സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് തമിഴ്നാട് ക്യുബ്രാഞ്ചിെൻറ വിലയിരുത്തൽ. സംശയമുള്ള ചിലർ കസ്റ്റഡിയിലുണ്ട്. പ്രതികളെ റിമാൻഡ് ചെയ്ത് പാളയംകോട്ട സെൻട്രൽ ജയിലിലേക്കാണ് മാറ്റിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.