കൈകൂപ്പി, കാലുപിടിച്ചപേക്ഷിച്ചു; എന്നിട്ടും നടുറോഡിൽ ക്രൂരമർദനം തുടർന്നു
text_fieldsകൊച്ചി: കൈകൂപ്പി നിന്നിട്ടും തുടരുന്ന മർദനം, കാലുപിടിച്ചപേക്ഷിച്ചപ്പോൾ നിലത്തിട്ട ് ചവിട്ടൽ, സുരേഷ് കല്ലടയുടെ അന്തർസംസ്ഥാന ബസിലെ യാത്രക്കാരായ യുവാക്കൾക്ക് പുറത്തു ം നേരിടേണ്ടിവന്നത് കൊടും ക്രൂരത. സംഭവം വ്യക്തമാക്കുന്ന കൂടുതൽ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. കേടായ ബസിന് പകരം മറ്റൊരു ബസ് ആവശ്യപ്പെട്ടതാണ് ജീവനക്കാരെ ചൊടിപ്പി ച്ചത്. ബസിനുള്ളിൽ നടന്നതിനേക്കാൾ വലിയ മർദനമാണ് ശേഷം കമ്പനിയുടെ ഗുണ്ടകളിൽനിന്ന് യുവാക്കൾക്ക് പുറത്തുവെച്ച് ഏൽക്കേണ്ടിവന്നതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തം.
ബസിലെ യാത്രക്കാരായ യുവാക്കളെ ജീവനക്കാരും ഗുണ്ടകളും ചേർന്ന് വൈറ്റില ജങ്ഷന് സമീപം റോഡിലിട്ട് മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുലർച്ച നാലേകാലോടെയാണ് എം.സച്ചിൻ, മുഹമ്മദ് അഷ്കർ എന്നീ യുവാക്കളെ ബസിൽ െവച്ച് മർദിച്ചശേഷം വലിച്ചിഴച്ച് പുറത്തിറക്കുന്നത്. തുടർന്ന് ഒരു മണിക്കൂറോളം നീളുന്ന മർദനമാണ് അവർക്ക് ഏൽക്കേണ്ടിവന്നത്.
സച്ചിൻ തന്നെ തല്ലരുതെന്ന് ജീവനക്കാരോട് കൈകൂപ്പി അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സുരേഷ് കല്ലടയുടെ ഓഫിസ് മുതൽ വൈറ്റില ജങ്ഷൻ വരെ അവരെ ഓടിച്ചിട്ട് അടിക്കുകയായിരുന്നു. ഗുണ്ടകൾ പിന്നാലെ വരാതിരിക്കാൻ ഇരുവരും രണ്ട് വഴിക്ക് ഓടി. എന്നിട്ടും അവർ പിന്നാലെ തന്നെ കൂടി. ഓടുന്നതിനിടെ സച്ചിൻ അവശനായി കുഴഞ്ഞുവീണു. ഈ നേരം ഗുണ്ടകൾ പിടിച്ച് തറയിലിട്ട് മർദിച്ചു. ക്രൂരമായി അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇവരുടെ മർദനമേറ്റ് സച്ചിൻ തലയിടിച്ച് പിന്നിലേക്ക് വീണു. അപ്പോഴും അടി നിർത്തിയില്ല. കൂടെയുണ്ടായിരുന്ന മറ്റൊരാൾ ബിയർ കുപ്പിയുമായി സച്ചിന് ചുറ്റും നടക്കുന്നതും കാണാം. ഇതിനിടെ പലവട്ടം കുതറിയോടാൻ സച്ചിൻ ശ്രമിക്കുന്നുമുണ്ട്. മർദനത്തിൽ അവശനായ സച്ചിൻ അവസാനം ഇവരിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
സുരേഷ് കല്ലട ഗ്രൂപ്പിെൻറ ബസ് ആലപ്പുഴ ഹരിപ്പാടിനടുത്തുവെച്ച് തകരാറിലാകുകയും ഇതേക്കുറിച്ച് ഡ്രൈവറോട് ചോദിച്ച യുവാക്കളെ പിന്നീട് വൈറ്റിലയിൽ വെച്ച് പുറത്തുനിന്ന് കയറിയ ബസ് തൊഴിലാളികൾ ആക്രമിക്കുകയുമായിരുന്നു. ബസിനുള്ളിൽ യുവാക്കൾ ആക്രമത്തിനിരയാകുന്നതിെൻറ ദൃശ്യങ്ങൾ യാത്രക്കാരനായ ഫിലിപ് ജേക്കബ് ഫേസ്ബുക്കിൽ പങ്കുെവച്ചതോടെയാണ് പുറംലോകമറിഞ്ഞത്. ഇതിനോടകം ഏഴുപേർ കേസിൽ അറസ്റ്റിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.