Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവൾ പോയി,...

അവൾ പോയി, കൂ​ട്ടു​കൂ​ടാ​നും കൈ​പി​ടി​ച്ച് ന​ട​ക്കാ​നും ഇ​നി റി​ദ​യി​ല്ല; നൊമ്പര കാഴ്ചയായി മിൻഹ

text_fields
bookmark_border
അവൾ പോയി, കൂ​ട്ടു​കൂ​ടാ​നും കൈ​പി​ടി​ച്ച് ന​ട​ക്കാ​നും ഇ​നി റി​ദ​യി​ല്ല; നൊമ്പര കാഴ്ചയായി മിൻഹ
cancel
camera_alt

1. തുപ്പനാട് കരിമ്പനക്കൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച റിദ ഫാത്തിമയുടെ മൃതദേഹത്തിനരികിലേക്ക് കരഞ്ഞുകൊണ്ട് വരുന്ന കൂട്ടുകാരി മിൻഹ ഫാത്തിമ. അപകടത്തിന്‍റെ തലേദിവസം രാത്രി ഏറെ വൈകിയും ഇരുവരും മിൻഹയുടെ വീട്ടിൽ ഒരുമിച്ചുണ്ടായിരുന്നു. 2. തുപ്പനാട് ജുമാ മസ്ജിദിലേക്ക് കൊണ്ടുപോകുന്നു                                          ചിത്രം- പി. അഭിജിത്ത്

പാ​ല​ക്കാ​ട്: കൂ​ട്ടു​കൂ​ടാ​നും കൈ​പി​ടി​ച്ച് ന​ട​ക്കാ​നും ഇ​നി റി​ദ​യി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ള്ളാ​നാ​കാ​തെ വി​തു​മ്പു​ക​യാ​ണ് മി​ൻ​ഹ ഫാ​ത്തി​മ. അ​ഞ്ചാം വ​യ​സ്സു മു​ത​ൽ വേ​ർ​പി​രി​യാ​ത്ത കൂ​ട്ടു​കാ​രി​ക​ളാ​ണ് ഇ​രു​വ​രും. റി​ദ ക​രി​മ്പ സ്കൂ​ളി​ലും മി​ൻ​ഹ ദാ​റു​ൽ അ​മീ​ൻ സ്കൂ​ളി​ലു​മാ​ണെ​ങ്കി​ലും മ​ദ്റ​സ​യി​ൽ ഒ​രു​മി​ച്ചാ​ണ്.

റി​ദ മി​ക്ക സ​മ​യ​ങ്ങ​ളി​ലും മി​ൻ​ഹ​യു​ടെ കൂ​ടെ​യാ​യി​രു​ന്നു. അ​ന്ത്യ​യാ​ത്ര​യേ​കാ​നെ​ത്തി​യ മി​ൻ​ഹ​യെ നി​യ​ന്ത്രി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ന​ന്നേ പാ​ടു​പെ​ട്ടു. മ​ര​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ ഷ​രീ​ഫി​ന്റെ മൂ​ന്ന് മ​ക്ക​ളി​ൽ മൂ​ത്ത​വ​ളാ​ണ് മി​ൻ​ഹ.

പാലക്കാട് കല്ലടിക്കോട് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് നാ​ല് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​കളാണ് മ​രി​ച്ചത്. ക​രി​മ്പ തു​പ്പ​നാ​ട് ചെ​റു​ള്ളി സ്വ​ദേ​ശി​ക​ളാ​യ പ​ള്ളി​പ​റ​മ്പി​ൽ അ​ബ്ദു​ൽ സ​ലീ​മി​ന്റെ​യും ഫാ​രി​സ​യു​ടെ​യും മ​ക​ൾ ഇ​ർ​ഫാ​ന ഷെ​റി​ൻ (13), പ​ട്ടേ​ത്തൊ​ടി അ​ബ്ദു​ൽ റ​ഫീ​ഖി​ന്റെ​യും ജ​സീ​ന​യു​ടെ​യും മ​ക​ൾ റി​ദ ഫാ​ത്തി​മ (13), ക​വ​ളേ​ങ്ങി​ൽ അ​ബ്ദു​ൽ സ​ലീ​മി​ന്റെ​യും ന​ബീ​സ​യു​ടെ​യും മ​ക​ൾ നി​ദ ഫാ​ത്തി​മ (13), അ​ത്തി​ക്ക​ൽ വീ​ട്ടി​ൽ ഷ​റ​ഫു​ദ്ദീ​ന്റെ​യും സ​ജ്ന​യു​ടെ​യും മ​ക​ൾ ആ​യി​ഷ (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​രി​മ്പ​ ക്ക​ടു​ത്ത് പ​ന​യം​പാ​ട​ത്ത് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 3.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ക​രി​മ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ നാ​ല് പേ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathKalladikodepalakkad accidentPanayampadam accident
News Summary - Kalladikode road accident: Minha could not bear Rida's death
Next Story