Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 9:34 AM IST Updated On
date_range 7 Sept 2020 9:35 AM ISTകല്ലാർകുട്ടി ഡാമിന്റെ ഷട്ടർ തുറന്നു; ജാഗ്രതാ നിർദേശം
text_fieldsbookmark_border
ഇടുക്കി: കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. ഷട്ടർ 15 സെന്റീമീറ്റർ ഉയർത്തി 15 ക്യുമെക്സ് ജലം ഒഴുക്കുവാൻ തുടങ്ങിയതായി ജില്ലാ കലക്ടർ എച്ച്. ദിനേശനാണ് അറിയിച്ചത്. പെരിയാർ, മുതിരപ്പുഴയാർ എന്നിവയുടെ ഇരുകരകൾക്കും സമീപമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.
ഇടുക്കി ജില്ലയിലെ കല്ലാർകുട്ടിയിൽ നേര്യമംഗലം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പെരിയാർ നദിയുടെ പോഷക നദിയായ മുതിരപ്പുഴയാറിൽ നിർമിച്ചിട്ടുള്ളതാണ് കല്ലാർകുട്ടി അണക്കെട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story