കല്ലുവാതുക്കൽ ഭക്ഷ്യ വിഷബാധ: അംഗൻവാടി ജീവനക്കാർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: കൊല്ലം കൊട്ടാരക്കര നഗരസഭയിലെ കല്ലുവാതുക്കലിലെ അംഗൻവാടിയിൽ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ രണ്ട് അംഗൻവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അംഗൻവാടി വർക്കർ, ഹെൽപർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്തത്.
അംഗൻവാടിയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. നാല് കുട്ടികളാണ് അവശനിലയിലായത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംഗൻവാടിയിൽ നിന്ന് പുഴുവരിച്ച അരി കണ്ടെത്തിയിട്ടുണ്ട്.
കുട്ടികൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് രക്ഷിതാക്കൾ എത്തി നടത്തിയ പരിശോധയിലാണ് പുഴുവരിച്ച അരി കണ്ടെത്തിയത്. ഇതേതുടർന്ന് കൊട്ടാരക്കര നഗരസഭ ചെയർമാൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.