ആ തമാശയിൽ പൊലിഞ്ഞത് മൂന്ന് ജീവൻ-കല്ലുവാതുക്കലിൽ നവജാതശിശു മരിച്ച സംഭവം: കാമുകനെന്ന പേരിൽ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ആത്മഹത്യ ചെയ്ത യുവതികള്
text_fieldsപാരിപ്പള്ളി (കൊല്ലം): നവജാതശിശുവും പിന്നാെല രണ്ട് യുവതികളും മരിച്ച സംഭവത്തിൽ കൂടുതൽ വ്യക്തത വരുന്നു. അറസ്റ്റിലായ കുഞ്ഞിെൻറ മാതാവ് രേഷ്മയുടെ 'കാമുകൻ' എന്ന് കരുതപ്പെട്ടിരുന്നത് ആത്മഹത്യ ചെയ്ത യുവതികൾ തന്നെയെന്ന് പൊലീസ്. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിെൻറ സഹോദരഭാര്യ ആര്യയും സഹോദരീപുത്രി ഗ്രീഷ്മയുമാണ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി കബളിപ്പിച്ചിരുന്നത്. അനന്തു എന്ന പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി യുവതികൾ രേഷ്മയുമായി ബന്ധം സ്ഥാപിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
രേഷ്മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ സുഹൃത്തായ യുവാവിനോട് വെളിപ്പെടുത്തിയിരുന്നു. ആര്യയുടെയും രേഷ്മയുടെയും ഭർത്താക്കന്മാരെ ചോദ്യം ചെയ്തപ്പോഴാണ് ഈ യുവാവിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതോടെ വിവരങ്ങൾ വ്യക്തമായി. ചാറ്റ് ചെയ്യാൻ ഇയാളുടെ എന്തെങ്കിലും സഹായം യുവതികൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. കാമുകനൊപ്പം പോകുന്നതിനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മയുടെ വെളിപ്പെടുത്തൽ. ഇൗ കാമുകനെ തേടിയുള്ള അന്വേഷണമാണ് ആര്യയിലും ഗ്രീഷ്മയിലും എത്തിയത്. രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും ചോദ്യംചെയ്യാൻ പൊലീസ് വിളിപ്പിച്ചിരുന്നു. തുടർന്നാണ് ഇരുവരും ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. ആര്യയുടെ ഫോൺ രേഷ്മ ഉപയോഗിച്ചത് സംബന്ധിച്ച് ചോദിക്കാനാണ് പൊലീസ് വിളിപ്പിച്ചത്. ആര്യയും രേഷ്മയും മൊബൈൽ വഴിയും വാട്സ്ആപ് വഴിയും നടത്തിയ ആശയവിനിമയം പൊലീസ് പരിശോധിച്ചു. രേഷ്മക്ക് ഭർത്താവുമായോ ഭർതൃവീട്ടുകാരുമായോ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നത് അന്വേഷിക്കും.
അതേസമയം, രേഷ്മ ഗർഭിണിയാണെന്ന വിവരം ആര്യക്കും ഗ്രീഷ്മക്കും അറിയാമായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നേരേത്ത നല്ല സൗഹൃദത്തിലായിരുന്ന രേഷ്മ പിന്നീട് യുവതികളുമായി തെറ്റിയിരുന്നതായും അതിെൻറ വാശിയിലാണ് കബളിപ്പിച്ചതെന്നും സൂചനയുണ്ട്. കഴിഞ്ഞ ജനുവരി അഞ്ചിന് പുലർച്ചയാണ് പരവൂരിനടുത്ത് ഊഴായിക്കോട്ട് രേഷ്മയുടെ പിതാവ് സുദർശനൻപിള്ളയുടെ വീട്ടുവളപ്പിൽ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.