വാളയാറിലെ സഹോദരിമാർക്കും ഷഹലക്കും വേണ്ടി ദേവിക
text_fieldsവാളയാറിലെ സഹോദരിമാർ, പാമ്പിൻ വിഷത്താൽ ജീവൻ വെടിഞ്ഞ ഷഹല ഷെറിൻ, അട്ടപ്പാടിയിലെ മ ധു ഇവരെല്ലാം തൃശൂർ പുറനാട്ടുകര ശ്രീശാരദാംബ ഹൈസ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥി യായ ദേവിക ആർ. മേനോനിലൂടെ കലോത്സവ വേദിയിൽ പുനർജനിച്ചു.
വേദനാജനകമായ സംഭവങ്ങൾ പരമ്പരപോലെ തുടരും. ശേഷിയുണ്ടെങ്കിൽ പ്രതികരിക്കൂവെന്നു പറഞ്ഞ് ഏകാഭിനയ വേദിയിൽനിന്ന് അരങ്ങൊഴിയുമ്പോൾ ദേവികയുടെ കണ്ണിൽ നിലക്കാത്ത കണ്ണീരുറവ; സദസ്സിെൻറ നെഞ്ചിൽ നാടിെൻറ പോക്കിലുള്ള ആശങ്കയാൽ വേദന ഉരുണ്ടുകൂടുകയായിരുന്നു ആ സമയം.
പെൺകുട്ടികളുടെ മാനം കാക്കാൻ കഴിയാത്ത നിയമത്തേക്കാൾ വലുത് മാനം കാക്കാൻ കഴിയുന്ന തെരുവുപട്ടികളാണെന്ന് ഓർമിപ്പിച്ച കാക്കാഴം ഗവ. ഹയർ സെക്കൻഡറിയിലെ അലീന സന്തോഷും വാളയാറിലെ മക്കൾക്ക് അഭിനയ വേദിയിൽ അശ്രുപ്പൂക്കൾ അർപ്പിച്ചു.
ലവ് ജിഹാദ്, റാണി മുണ്ടെ, മുടിത്തെയ്യം, പാപക്കറ, കെവിൻ വധം, സ്ത്രീപീഡനം, കശ്മീർ, അയോധ്യ വിധി എന്നിവയെല്ലാം ഏകാഭിനയ വേദിയെ ഗൗരവമാർന്ന ചിന്തയിലേക്ക് വഴിനടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.