സർഗപ്രതിഭകളുടെ ബാങ്ക് സ്ഥാപിക്കണം –സ്പീക്കർ
text_fieldsതൃശൂർ: കലോത്സവ വേദിയിൽ തിളങ്ങിയ താരങ്ങളെ വളർത്തിയെടുക്കാൻ സർഗ പ്രതിഭ ബാങ്ക് സ്ഥാപിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണമെന്ന് നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ. കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. ഇൗ പ്രതിഭകളുടെ കൂട്ടായ്മ സംഘടിപ്പിക്കണമെന്നും അവർക്ക് കേരളീയ സംസ്കാരത്തെ സമ്പന്നമാക്കാൻ എന്തെല്ലാം െചയ്യാനാവുമെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കലോത്സവ വേദിയിൽ ഉയർന്നു വരുന്ന താരങ്ങളെ കണ്ടവരുണ്ടോ എന്ന് ചോദിക്കേണ്ട അവസ്ഥയാണ്. നമ്മുടെ കലാപ്രതിഭകൾക്ക് എന്താണ് സംഭവിക്കുന്നത്? പണ്ട് ഇവർക്ക് വളർന്നു വരാൻ അവസരമുണ്ടായിരുന്നു. ഇന്ന് അതില്ല-സ്പീക്കർ ചൂണ്ടിക്കാട്ടി. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രി എ.സി. മൊയ്തീൻ സംസാരിച്ചു. എം.എൽ.എമാർ, മേയർ അജിത ജയരാജൻ, കൗൺസിലർമാർ, കലാമണ്ഡലം ഗോപി, ഗായകൻ പി. ജയചന്ദ്രൻ തുടങ്ങിയവർ പെങ്കടുത്തു. സ്വാഗതസംഘം ചെയർമാനായ മന്ത്രി വി.എസ്. സുനിൽകുമാർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.