കോൽക്കളിയിൽ പോര് ശൈലികൾ തമ്മിൽ
text_fieldsതൃശൂർ: ചുവടുകളിൽ ചടുലത നിറയുന്ന കലോത്സവത്തിലെ കോൽക്കളിയിൽ എടരിക്കോട്, കോഴിക്കോടൻ ശൈലികൾ തമ്മിലായിരുന്നു പോര്. താളത്തില്‍ ചടുലതയാര്‍ന്ന കോലടിയും ചാഞ്ഞുകളിയും മറിക്കളിയുമായി ഇരുശൈലികളുടെയും കലാവിരുന്നായിരുന്നു വേദിയിൽ. തുടക്കംമുതൽ ഒടുക്കംവരെ ഒരേ വേഗത്തിലുള്ള വടക്കൻ വൈമല കുത്താണ് എടരിക്കോടൻ ശൈലി എന്നറിയപ്പെടുന്നത്. ടി.പി. ആലിക്കുട്ടി ഗുരുക്കളാണ് കോഴിക്കോടൻ ശൈലി പരിഷ്കരിച്ച് എടരിക്കോടൻ ശൈലി രൂപപ്പെടുത്തിയത്.
പതുക്കെ പാട്ടുകളുടെ താളത്തിനനുസരിച്ച് കോലടക്കം നിലനിർത്തി മുന്നേറുന്നതാണ് പരമ്പരാഗത മാതൃകയിലുള്ള വടക്കൻശൈലി എന്നറിയപ്പെടുന്ന കോഴിക്കോടൻ ശൈലി. പുതുതായിവന്ന പരിശീലകർ എടരിക്കോടൻ ശൈലിയിൽ അരങ്ങിലെത്തുേമ്പാൾ പഴയകാല പരിശീലകരാണ് പരമ്പരാഗത ശൈലി നിലനിർത്തുന്നത്. 26 ടീമുകൾ മത്സരിച്ച ഹയർ െസക്കൻഡറി വിഭാഗത്തിലും കൂടുതലായി എത്തിയത് എടരിക്കോടൻ ശൈലി തന്നെയായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ ‘ഗർവ്’ താളത്തിലാണ് വേഗതയേറിയ ഇൗ ശൈലി ചിട്ടപ്പെടുത്തിയത്.
മലപ്പുറം ജില്ലയെ വർഷങ്ങളോളം കോൽക്കളിയിലെ രാജാക്കന്മാരായി നിലനിർത്തിയതും ഇൗ ശൈലിയായിരുന്നു. പിന്നീടാണ് മറ്റു ജില്ലകളിലേക്കും ഇൗ ശൈലി വ്യാപിക്കുന്നത്. ചടുലതാളത്തിൽ അഭ്യാസച്ചുവടുകളിലൂടെ ആസ്വാദക മനസ്സിൽ ഇടംപിടിക്കാമെന്നതാണ് കൂടുതൽപേരും എടരിക്കോടൻ ശൈലി തിരഞ്ഞെടുക്കാൻ കാരണം. മികച്ച നിലവാരം പുലർത്തിയ മത്സരത്തിൽ 20 ടീമുകൾക്കും എ ഗ്രേഡാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.