കല; അപ്പീൽ കലാപം
text_fieldsതൃശൂര്‍: കലോത്സവത്തിൽ വ്യാജ അപ്പീലുകളെത്തിയത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പരിശോധന തുടങ്ങി. ബാലാവകാശ കമീഷെൻറ പേരിലുള്ള വ്യാജ അപ്പീലുകളുമായാണ് മത്സരാർഥികള്‍ എത്തിയിരിക്കുന്നത്. സംശയത്തെ തുടർന്നുള്ള പരിശോധനയിൽ 10 അപ്പീലുകൾ കണ്ടെത്തി. നൂറിലേറെ വ്യാജ അപ്പീലുകള്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഗ്രൂപ് ഡാന്‍സ്, വട്ടപ്പാട്ട് തുടങ്ങിയ ഗ്രൂപ് ഇനങ്ങളില്‍ പങ്കെടുക്കുന്ന മത്സരാർഥികളാണ് വ്യാജ അപ്പീലുകളുമായി എത്തിയിരിക്കുന്നതെന്നാണ് സംഘാടകരുടെ അന്വേഷണത്തിൽ അറിവായിരിക്കുന്നത്.
എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നിങ്ങനെ നാല് ജില്ലകളില്‍ നിന്നുള്ളവരിൽനിന്നാണ് പിടിച്ചെടുത്ത വ്യാജ അപ്പീലുകൾ. അപ്പീലുകളില്‍ ഇട്ടിരിക്കുന്ന ഒപ്പും സീലും വ്യാജമാണ്. ഒപ്പിട്ടിരിക്കുന്ന രജിസ്ട്രാറും മെംബര്‍മാരും ഇപ്പോള്‍ ആ തസ്തികകളിലുള്ളവരല്ലെന്നും വിദ്യാഭ്യാസ വകുപ്പിെൻറ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വ്യാജ അപ്പീലുകളുമായി കലോത്സവത്തില്‍ എത്തുന്നവര്‍ക്കെതിരെയും അപ്പീലുകള്‍ നിർമിച്ച് നല്‍കുന്നവര്‍ക്കെതിരെയും ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു.
ഞായറാഴ്ച ലഭിച്ചത് 190 അപ്പീൽ
തൃശൂർ: ഞായറാഴ്ച ലഭിച്ചത് 190 അപ്പീലുകൾ. ഇതോടെ അപ്പീലുകളുടെ എണ്ണം 947 എണ്ണമായി. ഇതിലൂടെ 47,35,000 രൂപയാണ് കമ്മിറ്റിക്ക് ലഭിച്ചത്. അപ്പീലിൽ മത്സരിച്ച് എ പ്ലസ് കിട്ടിയ 128 പേർക്ക് വാങ്ങിയ 5000 രൂപ തിരിച്ചുനൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.