കലൂരിൽ മെട്രോ സ്റ്റേഷന് സമീപം നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു
text_fieldsകൊച്ചി: നഗരമധ്യത്തിൽ കൊച്ചി മെട്രോ സ്റ്റേഷന് സമീപം നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം ഭൂമിക്കടിയിലേക്ക് താഴ്ന്നു. കലൂർ മെട്രോ സ്റ്റേഷന് സമീപം ഗോകുലം പാർക്കിനോട് ചേർന്ന് പൈലിങ് ജോലികൾ നടത്തിയിരുന്ന പോത്തീസിെൻറ കെട്ടിടമാണ് ഇടിഞ്ഞു താഴ്ന്നത്. ഇതേ തുടർന്ന് മെട്രോ സർവിസ് നിർത്തിെവച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. 30 മീറ്ററോളം ഉയരമുള്ള പില്ലറുകളിലേക്ക് സമീപത്തുനിന്ന് മണ്ണിടിഞ്ഞ് വീണതോടെ നിലം പൊത്തുകയായിരുന്നു.
നിർമാണ പ്രവർത്തനത്തിനെത്തിച്ച രണ്ട് ജെ.സി.ബികൾ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. 15 മീറ്ററോളം ആഴത്തിൽ മണ്ണിടിഞ്ഞതോടെ റോഡിനോട് ചേർന്ന് ഗർത്തം രൂപപ്പെട്ടു. ഇതോടെ ഗതാഗതം വഴിതിരിച്ചുവിട്ടു. ഇതുവഴിയുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വാട്ടർ അതോറിറ്റി ആലുവയിൽനിന്നുള്ള പമ്പിങ്ങും നിർത്തി. സമീപത്തെ കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.
ഇതിന് അടുത്തു കൂടിയാണ് മെട്രോയുടെ തൂണുകൾ കടന്നുപോകുന്നത്. കൂടുതൽ സുരക്ഷ പരിശോധനക്കു ശേഷമേ മെട്രോസർവിസ് പൂർവസ്ഥിതിയിലാവുകയുള്ളൂവെന്നും അതുവരെ ആലുവ മുതൽ പാലാരിവട്ടംവരെ മാത്രമേ മെട്രോ ട്രെയിൻ ഒാടുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു. സുരക്ഷപരിശോധനകൾ പൂർത്തിയായശേഷം മാത്രമാവും മഹാരാജാസ് ഗ്രൗണ്ടിലേക്കുള്ള മെട്രോ സർവിസ് പുനഃസ്ഥാപിക്കൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.