വയോധികക്കുനേരെ നടന്ന അതിക്രമം; മുഖ്യപ്രതിയും വീട്ടമ്മയും അറസ്റ്റിൽ
text_fieldsകോലഞ്ചേരി (െകാച്ചി): പാങ്കോട് 75കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതിയും സഹായിയായ സ്ത്രീയും പിടിയിൽ. കൃത്യത്തിൽ ഇവരെ സഹായിച്ചെന്ന് കരുതുന്ന സ്ത്രീയുടെ മകനും സഹോദരിയും കസ്റ്റഡിയിലുണ്ട്. പ്രദേശത്തെ സ്വകാര്യ കമ്പനിയിൽ ലോഡുമായെത്തിയ പെരുമ്പാവൂർ സ്വദേശിയാണ് മുഖ്യപ്രതി. ഇയാൾക്ക് വയോധികയെ എത്തിച്ചുനൽകിയ പ്രദേശവാസിയായ വീട്ടമ്മയാണ് രണ്ടാം പ്രതി. ഇവരുടെ മകൻ, സഹോദരി എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.
ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ഥിരമായി മുഖ്യപ്രതിക്ക് അനാശാസ്യത്തിന് വീട്ടിൽ സൗകര്യം ഒരുക്കി നൽകിയിരുന്നത് വീട്ടമ്മയും സഹോദരിയുമാണെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം സ്ത്രീയെ വേണമെന്ന് ഇയാൾ വീട്ടമ്മയോട് ആവശ്യപ്പെട്ടു. ഈ സമയത്താണ്, വീട്ടിൽനിന്നിറങ്ങി നടക്കുന്ന സ്വഭാവമുള്ള വയോധിക സമീപത്തെ കടയിൽ പുകയില ചോദിച്ച് എത്തിയത്. പുകയില ഇെല്ലന്നുപറഞ്ഞ് മടക്കിയതോടെ സമീപത്തുണ്ടായിരുന്ന മുഖ്യപ്രതിയുടെ സഹായി താൻ മുറുക്കാൻ തരാമെന്നുപറഞ്ഞ് വീട്ടിലേക്ക് കൂട്ടുകയായിരുന്നു. ഇവരുടെ വീട്ടിലെത്തിച്ചശേഷമാണ് ക്രൂരമായി പീഡിപ്പിച്ചത്. ചെറുക്കാൻ ശ്രമിച്ചപ്പോൾ മുഖ്യപ്രതി ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തി.
അവശയായ വയോധികയെ ഓട്ടോറിക്ഷയിൽ വീട്ടമ്മതന്നെ വീട്ടിൽ കൊണ്ടുപോയി വിട്ടു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് മക്കൾ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ രാത്രി പത്തോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പീഡനം വ്യക്തമായത്. അതിനിടെ, തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയ വയോധികയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.