കലൂര്‍ സ്റ്റേഡിയത്തിലെ കടകള്‍ 25ന് പൂട്ടണം: നഷ്ടപരിഹാരം നൽകണം -ഹൈകോടതി
text_fieldsകൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്കുവേണ്ടി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ സ്ഥാപനങ്ങൾ സെപ്റ്റംബർ 25ന് അടച്ചു പൂട്ടണമെന്ന് ഹൈകോടതി. മത്സരങ്ങള്‍ അവസാനിക്കുന്ന ഒക്ടോബർ 25 വരെയാണ് പൂട്ടിയിടേണ്ടത്. ഇക്കാലയളവിലെ നഷ്ടം കണക്കാക്കി നഷ്ട പരിഹാരം നൽകണമെന്നും ഇതിന് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) 25 ലക്ഷം രൂപ എറണാകുളം ട്രഷറിയിൽ കെട്ടിവെക്കണമെന്നും സിംഗിൾബെഞ്ച് നിർദേശിച്ചു. ജി.സി.ഡി.എ നല്കിയ അടച്ചുപൂട്ടല്‍ നോട്ടീസ് ചോദ്യം ചെയ്ത് 45 കടയുടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
കടകൾ അടച്ചിടുന്നതുമൂലമുള്ള നഷ്ടം കണക്കാക്കാൻ കേരള ലീഗൽ സർവിസ് അതോറിറ്റി മെംബർ സെക്രട്ടറി, ഹൈകോടതിയിലെ ബദൽ തർക്ക പരിഹാര കേന്ദ്രം ഡയറക്ടർ, ജില്ല കലക്ടർ എന്നിവരുൾപ്പെട്ട സമിതി രൂപവത്കരിക്കാൻ നിർദേശിച്ചു. നഷ്ടം കണക്കാക്കിയശേഷം ഇതിെൻറ 75 ശതമാനം തുക സർക്കാർ വഹിക്കുകയും നഷ്ടപരിഹാരം മുഴുവനായി വ്യാപാരികൾക്ക് ഉടൻ നൽകുകയും വേണം. ലോകകപ്പ് മത്സരങ്ങൾക്ക് സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 25 വരെ സുരക്ഷാകാരണങ്ങളാൽ കടമുറികൾ അടച്ചിടാനായിരുന്നു ജി.സി.ഡി.എ നോട്ടീസ് നൽകിയത്. സര്‍ക്കാറിെൻറയും ജി.സി.ഡി.എയുടെയും നടപടികള്‍ േസ്വച്ഛാപരമാണെന്നും റദ്ദാക്കേണ്ടതാണെന്നും നിരീക്ഷിച്ച കോടതി ഫുട്ബാള്‍ മത്സരത്തിെൻറ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവിട്ടത്. ജില്ല കലക്ടര്‍ക്കായിരിക്കും ഇതിെൻറ ചുമതല.
മത്സരങ്ങൾ കലൂർ സ്റ്റേഡിയത്തിൽ നടത്താൻ രണ്ടര വർഷം മുമ്പ് നടപടികൾ തുടങ്ങിയതാണ്. എന്നിട്ടും കടമുറികൾ ഒഴിയണമെന്നു കാണിച്ച് നോട്ടീസ് നൽകിയ ജി.സി.ഡി.എ ഇതിന് വളരെ കുറച്ചുസമയം മാത്രമാണ് നൽകിയത്. പെട്ടെന്ന് ഒഴിയാൻ പറയുന്നത് സ്വേച്ഛാപരമാണ്. ആ നിലക്ക് നോട്ടീസ് റദ്ദാക്കണം. ഇത്തരം മത്സരങ്ങൾകൊണ്ട് രാജ്യാന്തരതലത്തിൽ രാജ്യത്തിനും സംസ്ഥാനത്തിനും പ്രശസ്തിയും സാമ്പത്തികനേട്ടവും ഉണ്ടാകും. സംസ്ഥാനത്തിനും ജി.സി.ഡി.എക്കും ഫുട്ബാൾ അസോസിയേഷനും ലഭിക്കുന്ന വിഹിതം പൊതുനന്മക്കും കായികവിനോദത്തിനും ഉപയോഗിക്കുമെന്ന പ്രതീക്ഷയുണ്ട്.
ഇവക്കുനേരെ കണ്ണടക്കാൻ കഴിയില്ല. സുരക്ഷാകാരണങ്ങളാൽ കടമുറികൾ അടച്ചിടണമെന്ന നിർദേശം പാലിക്കണം. മത്സരശേഷം ഈ കടമുറികൾ തിരികെ വ്യാപാരികളെ ഏൽപിക്കണം. നഷ്ടപരിഹാരത്തിന് കീഴ്കോടതിയെ സമീപിക്കാനും വ്യാപാരികൾക്ക് അവകാശമുണ്ട്. ഇങ്ങനെ പോകുന്നവർക്ക് ഹൈകോടതി നിർദേശിച്ച സമിതി വിലയിരുത്തുന്ന അടിയന്തര നഷ്ടപരിഹാരം ലഭിക്കില്ല. സമിതിയെ സമീപിക്കുന്നവർക്ക് പിന്നീട് കോടതിയെ സമീപിക്കാനാവില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
ലോകകപ്പ് മത്സരങ്ങൾ പൊതുതാൽപര്യമുള്ള വിഷയമല്ലെന്ന ഹരജിക്കാരുടെ വാദം അംഗീകരിക്കുന്നില്ല. കളിക്കാരുടെയും ഒഫീഷ്യലുകളുടെയും കാണികളുടെയും സുരക്ഷ പൊതുതാൽപര്യമുള്ള വിഷയമാണ്. ഫിഫ മാനദണ്ഡങ്ങൾക്ക് വ്യക്തിഗത താൽപര്യെത്തക്കാൾ പ്രാധാന്യമുണ്ടെന്നും കോടതി വിലയിരുത്തി. നിയമപരമായി കടമുറികൾ സ്വന്തമാക്കിയവർ പെട്ടെന്ന് ഒഴിയണമെന്ന് ജി.സി.ഡി.എ നോട്ടീസ് നൽകിയത് ഉചിതമായ നടപടിയല്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.