തേരുകള്‍ സംഗമിച്ചു; കല്‍പാത്തിക്ക് ഏഴഴക്
text_fieldsപാലക്കാട്: തമിഴ് ബ്രാഹ്മണ സമൂഹത്തിന്‍െറ ആവാസഭൂമിയായ കല്‍പാത്തി അഗ്രഹാരത്തെരുവ് അലങ്കാര തേരുകള്‍ ഒരുക്കിയ മാസ്മരികതയില്‍ അലിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കല്‍പാത്തിക്ക് ഏഴഴക് സമ്മാനിച്ച ഈ വര്‍ഷത്തെ രഥോത്സവത്തിന് സമാപനം കുറിച്ച് ചൊവ്വാഴ്ച സന്ധ്യയില്‍ അരങ്ങേറിയ രഥസംഗമം ദര്‍ശിക്കാന്‍ പതിവിലേറെ ജനക്കൂട്ടമാണ് തെരുവിലത്തെിയത്.
സൂര്യാസ്തമയത്തിന് ശേഷം, കുണ്ടമ്പലമെന്നറിയപ്പെടുന്ന വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രപരിസരത്ത് വൈദ്യുതപ്രഭയില്‍ ആറാടിയ രഥങ്ങള്‍ സംഗമിച്ചത് ആയിരങ്ങളെ കോള്‍മയിര്‍ കൊള്ളിച്ചു. വിശാലാക്ഷിസമേത വിശ്വനാഥ സ്വാമിയുടെ പ്രധാന രഥത്തിന് പുറമെ സുബ്രഹ്മണ്യ, ഗണപതി എന്നിവരുടെയും മന്തക്കര ഗണപതി, പഴയ കല്‍പാത്തി ലക്ഷ്മി നാരായണ പെരുമാള്‍, ചാത്തപുരം പ്രസന്നമഹാ ഗണപതി എന്നീ രഥങ്ങളും സംഗമത്തില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ തവണത്തേക്കാള്‍ വൈകിയാണ് ഇത്തവണ സംഗമം നടന്നത്. മൂന്നാംദിനമായ ചൊവ്വാഴ്ച രാവിലെ രഥങ്ങളുടെ ഗ്രാമപ്രദക്ഷിണം അരങ്ങേറി. തുടര്‍ന്ന് വൈകീട്ടാരംഭിച്ച പ്രയാണത്തിനൊടുവിലായിരുന്നു രഥസംഗമം. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ജനം ഇത്തവണ സംഗമം കാണാനത്തെി. വിദേശികളുമത്തെിയിരുന്നു. നഗരത്തില്‍ ഉച്ചക്കുശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.