കൽപറ്റ കാത്തിരിക്കുന്നു, ആ മൂന്നു മിനിറ്റ് രണ്ടു സെക്കൻഡിന്
text_fieldsകൽപറ്റ: വയനാട് ജില്ലാ ആസ്ഥാനമായ കൽപറ്റ കാത്തിരിക്കുകയാണ്, പൂർണ വലയ സൂര്യഗ്രഹ ണം കാണാൻ. ഡിസംബർ 26ന് രാവിലെ 8.05ന് തുടങ്ങുന്ന ഗ്രഹണം 9.27ന് കൽപറ്റക്കു മുകളിൽ എത്തുേ മ്പാൾ ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കും. അപ്പോൾ സൂര്യനു ചുറ്റുമുണ്ടാകുന്ന ‘തീവ ലയം’ ഏറ്റവും നന്നായി കൽപറ്റയിൽ ദൃശ്യമാകുമെന്നാണ് അന്താരാഷ്ട്ര അസ്േട്രാണമിക ്കൽ യൂനിയെൻറ വിലയിരുത്തൽ. അത്യപൂർവമായി കാണുന്ന പ്രതിഭാസമാണ് വലയ സൂര്യഗ്രഹണം.
അന്താരാഷ്ട്ര അസ്േട്രാണമിക്കൽ യൂനിയൻ വെബ്സൈറ്റിൽ ഗ്രഹണം സംഭവിക്കുന്ന സ്ഥലത്തിേൻറതായി നൽകിയിരിക്കുന്ന അക്ഷാംശ-രേഖാംശ വിവരങ്ങളിലാണ് കൽപറ്റ പ്രധാന സ്ഥലമായി വരുന്നത്. മൂന്നു മിനിറ്റ് രണ്ടു സെക്കൻഡാണ് പൂർണഗ്രഹണം. 11.04ന് വലയ ഗ്രഹണം പൂർണമായും അവസാനിക്കും. സൂര്യനെക്കുറിച്ച് പഠനം നടത്തുന്ന വിദേശരാജ്യങ്ങളിൽനിന്നടക്കമുള്ള ശാസ്ത്രജ്ഞരും മാധ്യമപ്രവർത്തകരും വിദ്യാർഥികളും മറ്റും ഗ്രഹണം കാണാനെത്തും. ഇൗ ദിവസം സൂര്യനു പിന്നിലെ നക്ഷത്രങ്ങളെയും നിരീക്ഷിക്കാനാവും. വയനാട്ടിലെ മാതമംഗലം, മീനങ്ങാടി, ചുള്ളിയോട് പ്രദേശങ്ങളിലും ഗ്രഹണം കാണാം.
തമിഴ്നാട്ടിലെ വിവിധ ജില്ലകൾ, കോട്ടൈപ്പട്ടണവും കടന്ന് ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, സൗദി അറേബ്യ, ഖത്തർ, ഇന്തോനേഷ്യ എന്നീ ഭാഗങ്ങളിലും ഗ്രഹണം കാണാനാവും. ഡിസംബര്‍ 26ന് സംഭവിക്കുന്ന ഗ്രഹണം വ്യക്തമായി കാണാന്‍ സാധിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോട്ടെ ചെറുവത്തൂരും ഉണ്ട്. ചെറുവത്തൂരിലെ കാടങ്കോട്ട് നാട്ടുകാർക്ക് ഗ്രഹണം കാണുന്നതിന് ജില്ലാ ഭരണകൂടത്തിെൻറ ആഭിമുഖ്യത്തില്‍ സൗകര്യങ്ങളൊരുക്കും.
മംഗളൂരു മുതല്‍ ബേപ്പൂര്‍ വരെയുള്ള പ്രദേശങ്ങളിലും ഗ്രഹണം ഭാഗികമായി ദൃശ്യമാവും. കാർമേഘം കാഴ്ച മറച്ചില്ലെങ്കില്‍ വലയ സൂര്യഗ്രഹണം വിസ്മയമാകും.
ആകാശവിസ്മയം
സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ ഭാഗികമായോ പൂർണമായോ മറയ്ക്കപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.
ഭൂമിയിൽനിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും ഒരു സ്ഥാനത്ത് ഒത്തുചേരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം. ഭൂമിയിൽനിന്നു നോക്കുമ്പോൾ ചന്ദ്രെൻറ കോണീയവ്യാസം സൂര്യേൻറതിനെക്കാൾ ചെറുതാണെങ്കിൽ ഗ്രഹണസമയത്ത് സൂര്യബിംബത്തിെൻറ ബാഹ്യഭാഗം ഒരു വലയംപോലെ ചന്ദ്രനു വെളിയിൽ കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളാണ് വലയ സൂര്യഗ്രഹണം (Annular eclipse).
ശരിക്കും ഇത് ആകാശവിസ്മയമാണ്. വലയ സൂര്യഗ്രഹണം നഗ്നനേത്രങ്ങളാല്‍ നോക്കാന്‍ പാടില്ലെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശാസ്ത്രീയ മാർഗം സ്വീകരിച്ച് മാത്രമേ ഗ്രഹണം കാണാന്‍ പാടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.