തോട്ടം ഭൂമികൾ തരംമാറ്റി കരിങ്കൽ ക്വാറി; പട്ടികവർഗ കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി
text_fieldsകൽപറ്റ: വെങ്ങപ്പള്ളി പഞ്ചായത്തിൽ തോട്ടം ഭൂമികൾ തരംമാറ്റി റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരിങ്കൽ ക്വാറികളും ക്രഷറുകളും പ്രവർത്തിക്കുന്നതായി കരിമ്പാലൻ സമുദായ ക്ഷേമസമിതി ഭാരവാഹികൾ ആരോപിച്ചു. പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലെ ക്വാറി നാട്ടുകാരുെട സ്വത്തിനും ജീവനും ഭീഷണിയുയർത്തുന്നു. 68 കരിമ്പാലൻ സമുദായ കുടുംബങ്ങൾ ഇവിടെയുണ്ട്.
മിച്ചഭൂമിയിലെ ക്വാറികൾ ഏറ്റെടുത്ത് ഭൂരഹിതരായ ആദിവാസികൾക്ക് വിതരണം ചെയ്യണം. തോട്ടം തരംമാറ്റിയാൽ സർക്കാറിെൻറ ഉടമസ്ഥതയിൽ വരും. പ്രകൃതി നാശത്തിനും വീടുകൾക്കുമുണ്ടായ നാശങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കണം. ഉദ്യോഗസ്ഥ -രാഷ്ട്രീയ കൂട്ടുകെട്ട് വൻ അഴിമതിയാണ് നടത്തുന്നതെന്ന് ക്ഷേമസമിതി പ്രസിഡൻറ് വി. ശിവശങ്കരൻ ആരോപിച്ചു.
ആദിവാസികൾക്ക് താമസിക്കാനും കൃഷി ചെയ്യാനും ക്വാറി ഭൂമികൾ നൽകണം. അല്ലാത്തപക്ഷം ഭൂമി പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തോട്ടം ഭൂമികൾ വ്യവസായ ആവശ്യങ്ങൾക്ക് തരംമാറ്റുന്നത് വയനാട്ടിൽ വർധിച്ചുവരുകയാണ്. തോട്ടം ഭൂമികളിലാണ് ഭൂരിഭാഗം ക്വാറികളും മെറ്റൽ ക്രഷറുകളും പ്രവർത്തിക്കുന്നത്.
പ്രധാനമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവർക്ക് കരിമ്പാലൻ സമുദായ ക്ഷേമസമിതി പരാതി നൽകും. എക്സി. അംഗം സി. സത്യഭാമ, എം. കുട്ടിരാമൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.