കൈക്കൂലി: കൽപറ്റ ആർ.ടി.ഒ ഒാഫിസിലെ ഡ്രൈവർ വിജിലൻസ് പിടിയിൽ
text_fieldsകോഴിക്കോട്: മോേട്ടാർ വാഹന വകുപ്പിെൻറ വാഹന പരിശോധന വിവരങ്ങൾ മുൻകൂട്ടി ചോർത്തിനൽകുന്നതിന് ൈകക്കൂലി ആവശ്യപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. കൽപറ്റ ആർ.ടി.ഒ ഒാഫിസിലെ ഡ്രൈവർ സുൽത്താൻ ബത്തേരി സ്വദേശി കോട്ടൂർ വീട്ടിൽ ബാലനാണ് (43) അറസ്റ്റിലായത്. മോേട്ടാർ വാഹന വകുപ്പ് ഏതെല്ലാം സമയത്ത് എവിടെയൊക്കെ വാഹന പരിശോധന നടത്തുമെന്നത് അറിയിക്കുന്നതിന് കണ്ടെയ്നർ ലോറി ഉടമയായ വള്ളുവമ്പ്രം സ്വദേശി അബ്ദുൽ സലീമിനോട് ഇയാൾ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
വല്ലാർപാടത്തുനിന്ന് ൈടൽസ് വിവിധ ജില്ലകളിൽ എത്തിക്കുന്ന അബ്ദുൽ സലീമിെൻറ ലോറിക്കെതിരെ അമിതഭാരം കയറ്റിയതിന് മോേട്ടാർ വാഹന വകുപ്പ് അധികൃതർ പലതവണ പിഴയിട്ടിരുന്നു. ഇത് ഇല്ലാതാക്കാനാണ് വാഹന പരിശോധന നടക്കുന്ന സ്ഥലങ്ങൾ അറിയിക്കാമെന്ന് ഇയാൾ ഉറപ്പുനൽകിയതും കൈക്കൂലി ആവശ്യപ്പെട്ടതും.
അബ്ദുൽ സലീം വിജിലൻസ് കോഴിക്കോട് റേഞ്ച് എസ്.പി ഉമക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് ആവശ്യപ്പെട്ട 20,000 രൂപയുടെ നോട്ടുകളിൽ ഫിനോഫ്തലിൻ പൗഡറിട്ട് വിജിലൻസ് സലീമിന് കൈമാറിയിരുന്നു. ഞായറാഴ്ച 12 മണിയോടെ അടിവാരത്തുവെച്ച് പണം കൈമാറുന്നതിനിടെ വിജിലൻസ് എത്തിയെങ്കിലും ബാലൻ പണംവാങ്ങി കാറിൽ കടന്നുകളഞ്ഞു. തുടർന്ന് ചുരത്തിെൻറ ഒന്നാം വളവിൽവെച്ചാണ് പിടികൂടിയത്.
വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പൗഡറിട്ട 20,000 രൂപയുടെ നോട്ടുകൾ ബാലെൻറ കാറിൽനിന്ന് കണ്ടെടുത്തു. മീനങ്ങാടിയിൽ വാടകക്ക് താമസിക്കുന്ന ബാലൻ നേരത്തേ ടിപ്പർ ലോറി ഉടമകൾ ഉൾപ്പെടെയുള്ളവർക്കും പരിശോധന വിവരങ്ങൾ ചോർത്തിനൽകുന്നതായി പരാതി ഉയർന്നിരുന്നു. ഡിവൈ.എസ്.പി കെ. അശ്വകുമാർ, സി.െഎമാരായ ബിജുരാജ്, ചന്ദ്രമോഹൻ, എസ്.െഎ പ്രേമാനന്ദൻ, എ.എസ്.െഎമാരായ ഫിറോസ്, സുരേഷ്, രാജേന്ദ്രൻ, സി.പി.ഒമാരായ സപ്നേഷ്, റിനീഷ്, ഷാജി എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.