കലൂർ-കടവന്ത്ര റോഡ് നവീകരണം: കൊച്ചി മെട്രോയും ജി.സി.ഡി.എയും ധാരണാപത്രത്തിൽ ഒപ്പിട്ടു
text_fieldsകൊച്ചി: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ കലൂർ-കടവന്ത്ര റോഡ് നവീകരിക്കുന്നതിനും സൗന്ദര്യവത്കരിക്കുന്നതിനുമായി കൊച്ചി മെട്രോയും ജി.സി.ഡി.എയും ധാരണാപത്രം ഒപ്പുെവച്ചു. കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റയുടെയും ഡയറക്ടർ പ്രോജക്ട്സ് ഡോ.എം.പി. രാംനവാസിന്‍റെയും സാന്നിധ്യത്തിൽ കൊച്ചി മെട്രോ പ്രോജക്ട്സ് വിഭാഗം ജനറൽ മാനേജർ വിനു.സി.കോശിയും ജി.സി.ഡി.എ സെക്രട്ടറി കെ.വി. അബ്ദുൽ മാലിക്കുമാണ് ധാരണാപത്രത്തിൽ ഒപ്പുെവച്ചത്.
റോഡ് നവീകരണം ജി.സി.ഡി.എ നിർവഹിക്കും. ഇരുവശമുള്ള സ്ഥലങ്ങളും മീഡിയനുകളും കൊച്ചി മെട്രോ നവീകരിക്കും. നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട് സംരംഭങ്ങളുടെ ഭാഗമായാണ് കൊച്ചി മെട്രോ പ്രോജക്ട് ഏറ്റെടുത്തിരിക്കുന്നത്. കലൂർ, കടവന്ത്ര സ്റ്റേഷനുകളെ തമ്മിലും ഈ റോഡ് ബന്ധിപ്പിക്കുമെന്നതിനാൽ മെട്രോ യാത്രക്കാർക്കും റോഡ് നവീകരണം ഗുണപ്രദമാകും.
3.2 കിലോമീറ്റർ റോഡ് നവീകരിക്കും. നിലവിൽ ഈ മേഖലയിൽ ആവശ്യമായ ഫുട്പാത്തുകളില്ല. ഓടകൾ മൂടിയിരിക്കുന്ന സ്ലാബുകളിൽ പലതും അപകടാവസ്ഥയിലാണ്. 2 മുതൽ 2.5 മീറ്റർ വരെ വീതിയിൽ ഫുട്പാത്ത് നിർമിക്കും. ആവശ്യത്തിന് വഴിവിളക്കുകളും സ്ഥാപിക്കും.
സീറ്റുകളും മാലിന്യം നിക്ഷേപിക്കുന്നതിന് ബിന്നുകളും സ്ഥാപിക്കും. മഴക്കാല മുന്നൊരുക്കങ്ങൾ സുഗമമാക്കാൻ ആവശ്യമായ നടപടികൾ നിർമാണ ഘട്ടത്തിൽ സ്വീകരിക്കും. നിലവിലെ മരങ്ങൾ സംരക്ഷിക്കുകയും ആവശ്യമെങ്കിൽ പുതിയവ െവച്ചു പിടിപ്പിക്കുകയും ചെയ്യും. ഒരു വർഷത്തിനകം നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.